നാം​ധാ​രി എ​ഫ്.​സി​യു​ടെ പ​ൽ​വീ​ന്ദ​ർ സി​ങ്ങി​ന്റെ മു​ന്നേ​റ്റം ത​ട​യു​ന്ന ഗോ​കു​ലം എ​ഫ്.​സി​യു​ടെ ശ്രീ​ക്കു​ട്ട​ൻ

–ബി​മ​ൽ ത​മ്പി

ഐ ലീഗ്: സമനില കുരുക്കിൽ ഗോകുലം

കോഴിക്കോട്: ദുർബലരായ നംധാരി എഫ്.സിക്കെതിരെ ഗോളടിമേളം പ്രതീക്ഷിച്ച് ഐ ലീഗ് മത്സരത്തിനിറങ്ങിയ ഗോകുലം കേരള എഫ്.സിക്ക് സമനില. ഐ ലീഗില്‍ സ്വന്തം തട്ടകത്തില്‍ വീണ്ടും നിരാശ ബാക്കിയാക്കിയാണ് മലബാറിയൻസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പഞ്ചാബ് ടീമിനു മുന്നിൽ സമനിലയുമായി (2-2) രക്ഷപ്പെട്ടത്. ഗോകുലത്തിനായി പി.എന്‍. നൗഫല്‍(35), പകരക്കാരനായി ഇറങ്ങിയ കോംറോണ്‍ ടര്‍സ്‌നോവ് (81) ലക്ഷ്യം കണ്ടു. ആകാശ്ദീപ് സിങ് (40), പല്‍വീന്ദര്‍ സിങ് (45+3)എന്നിവര്‍ നംധാരിക്കായി ഗോള്‍നേടി.

സ്വന്തം തട്ടകത്തില്‍ ആതിഥേയരുടെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. സമനിലയോടെ ഏഴ് കളിയില്‍നിന്ന് മൂന്ന് വീതം വിജയവും സമനിലയും ഒരു തോല്‍വിയുമായി ഗോകുലം അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഏഴ് കളിയില്‍ ഒരു ജയം മാത്രമുള്ള പഞ്ചാബ് ക്ലബ് പതിനൊന്നാം സ്ഥാനത്താണ്. 35 മിനിറ്റിൽ സെന്ററിൽനിന്ന് വൈസ് ക്യാപ്റ്റൻ ശ്രീക്കുട്ടൻ നൽകിയ പാസ് സ്വീകരിച്ച നൗഫൽ സോളോ നീക്കത്തിലൂടെ പന്ത് വലയിലെത്തിച്ചു.

ഗോള്‍വഴങ്ങിയതോടെ അക്രമത്തിന് കടുപ്പംകൂട്ടിയ സന്ദര്‍ശകര്‍ 40ാം മിനിറ്റില്‍ ഗോകുലം പ്രതിരോധ കോട്ടയിലെ വിള്ളലില്‍ സമനില കണ്ടെത്തി. അതിനിടെ സന്ദർശകർ വീണ്ടും മുന്നിലെത്തി. രണ്ടാം പകുതിയില്‍ നിലി പെഡ്രോമയേയും ക്യാപ്റ്റന്‍ അലക്‌സ് സാഞ്ചസിനേയും പിന്‍വലിച്ച് തജികിസ്താന്‍ താരം കോംറോണ്‍ ടര്‍സ്‌നോവ്, നൈജീരിയന്‍ താരം ഇമ്മാനുവല്‍ ജസ്റ്റിന്‍ എന്നിവരെ ഇറക്കി. 81ാം മിനിറ്റില്‍ ഗോകുലം സമനില ഗോള്‍നേടി. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് കരുത്തരായ മുഹമ്മദന്‍സുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Tags:    
News Summary - I League: Gokulam in the draw trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.