കോഴിക്കോട്: ഐ ലീഗിലെ അവസാന നാലുകളികളുടെയും ചരിത്രം പുതുക്കി ഗോകുലം കേരള എഫ്.സി.യെ 3-2 തോൽപിച്ച് മുഹമ്മദൻസ് എസ്.സി. രണ്ടാം പാതിയുടെ അവസാനംവരെ 2-2ന് സമനിലയിലായിരുന്ന മുഹമ്മദൻസിന്റെ ഡേവിഡ് ലാൽഹലസംഗ ഇഞ്ചുറിസമയത്തിന്റെ ഏഴാംമിനിറ്റിൽ നേടിയ ഗോളിലൂടെ വിജയം നേടുകയായിരുന്നു. തുടക്കംമുതലേ തീപാറുന്ന കളിയുമായി ഇരു ടീമീകളും കളം നിറഞ്ഞു കളിച്ചു.
ഏഴാം മിനിറ്റിൽ മധ്യഭാഗത്തു നിന്ന് മുഹമ്മദൻസ് ഡിഫൻ്റർ ഖാനയുടെ ജോസഫ് അഡ്ജെ നൽകിയ പാസ് ഗോളാക്കാനാവാതെ സുവർണാവസരം നഷ്ടപ്പെടുത്തി കളിയിൽ മേധാവിത്വത്തിനു തുടക്കം കുറിച്ചു. 12 മിനിറ്റിൽ നൗഫൽ നൽകിയ പാസ് ഗോകുലം ക്യാപ്റ്റൻ സാഞ്ചസ് അറ്റൻറ് ചെയ്ത് ഗോൾ പോസ്റ്റിനുനേരെ അടിച്ചെങ്കിലും പുറത്തേക്ക് പോകുകയായിരുന്നു. 15ാം മിനിറ്റിൽ മുഹമ്മദൻസിൻ്റെ 19ാം നമ്പർ താരം ഡേവിഡ് ലാൽഹലസംഗ ഗോൾ പോസിറ്റിലേക്ക് അടിച്ച പന്ത് ഗോകുലം ഗോളി തടുത്തിട്ടെങ്കിലും മുഹമ്മദൻസിന്റെ 20ാം നമ്പർ താരം ഹോണ്ടു റസിൻ്റെ എഡി ഗബ്രിയേൽ ഹെർനൻഡസ് ഗോളാക്കി 1-0 ലീഡ് കുറിച്ചു.
18ാം മിനിറ്റിൽ ഹൻഡസിന് ലഭിച്ച പന്ത് ഹെഡ് ചെയ്തെങ്കിലും പുറത്തേക്ക് പോയി. 22ാം മിനിറ്റൽ അർജൻ്റീനിന താരം അലക്സിന് നാഹുൽ പോസ്റ്റിൻ്റെ മധ്യത്തിൽ നിന്ന് നീട്ടിയടിച്ച പന്ത് ഗോളായാതോടെ 2-0 ന് മഹമ്മദൻസ് വീണ്ടും മേൽക്കോയ്മയിലായി.
ആദ്യ പാതിയുടെ ഇഞ്ചുറി ടൈമിൽ മുഹമ്മദൻസ് എസ്.സി ഗോകുലം ഗോൾമുഖത്ത് ആക്രമണം നടത്തിയ പന്തിനെ രക്ഷപ്പെടുത്ത് കുതിച്ചോടിയ നൗഫൽ സ്വന്തം കാലിൽ നിന്ന് പന്തിനെ വേർപെടുത്താതെ മുഹമ്മദൻസിൻ്റെ പ്രതിരോധ നിരകളെ വകഞ്ഞു മാറ്റി ഗോളിയെയും മറി കടത്തി മത്സരത്തിലെ മനോഹര ഗോൾ തീർത്തു 2-1 എന്ന നിലയിലേക്ക് പട്ടികമാറ്റി.
46ാം മിനിറ്റിൽ സാഞ്ചസ് നൽകിയ അതി മനോഹരമായ പാസ് നൗഫൽ എടുത്ത് നീട്ടിയടിച്ചെങ്കിലും ഗോൾ പേസ്റ്റിന് ഇഞ്ചുകൾ മാറി പുറംവല കുലുക്കി കടന്നുപോയി. 65ാം മിനിറ്റിൽ അഭിജിത്ത് നൽകിയ ക്രോസ് പസിൽ നിധിൻ കിഷ്ണ ഗോൾ തീർത്തതോടെ മുഹമ്മദൻസിൻ്റെ ലീഡിനെ 2 -2 സമനിലയിലേക്കാക്കി. കളി അഴകാക്കി ഗോകുലം മാറ്റിയതോടെ മുഹമ്മദൻസ് കളിക്കാരെ മാറ്റമിറക്കി കളിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല. ഗേമുഹമ്മദൻസ് 3-1ന് വിജയിച്ച് 38 പോയന്റോടെ ഐ ലീഗിൽ ഒന്നാമതാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.