ഇംഫാൽ: ഐ ലീഗ് കിരീടം നിലനിർത്താനുള്ള നീക്കത്തിൽ ഗോകുലം കേരള എഫ്.സിക്ക് ഞായറാഴ്ച നിർണായക മത്സരം. മണിപ്പൂരിലെ ഇംഫാലിലെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിൽ നടക്കുന്ന ഏറ്റുമുട്ടലിൽ നെറോക എഫ്.സിയാണ് എതിരാളികൾ. 13 മത്സരങ്ങളിൽ 24 പോയന്റോടെ മൂന്നാമതാണ് ഗോകുലം.
15 മത്സരങ്ങൾ പൂർത്തിയാക്കിയ ശ്രീനിധി ഡെക്കാൻ (31), 14 എണ്ണം കളിച്ച റൗണ്ട് ഗ്ലാസ് പഞ്ചാബ് (30) ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ചാണ്. സസ്പെൻഡ് ചെയ്യപ്പെട്ട മിഡ്ഫീൽഡർ രാഹുൽ രാജ് ഇല്ലാതെയാണ് ഗോകുലം ഇറങ്ങുക. എന്നാൽ മുൻ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ ജിജോ ജോസഫും ഷിൽട്ടൺ ഡിസിൽവയും ഒപ്പിട്ടതോടെ മധ്യനിരയെ ശക്തിപ്പെടുത്താനായിട്ടുണ്ട്.
ആക്രമണത്തിൽ സെർജിയോ മെൻഡി, ഒമർ റാമോസ് എന്നിവരെയാണ് ഗോകുലത്തിന്റെ സ്പാനിഷ് പരിശീലകൻ ഫ്രാൻസിസ് ബോണറ്റ് പ്രധാനമായും ആശ്രയിക്കുന്നത്. ക്യാപ്റ്റൻ അമീനൗ ബൗബ മലബാറിയൻസിന്റെ പ്രതിരോധവും ശക്തമാക്കുന്നു. പത്താം സ്ഥാനത്താണ് നെറോക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.