കൊൽക്കത്ത: ഐ ലീഗ് ഫുട്ബാളിൽ റിയൽ കശ്മീരിനും നെരോക എഫ്.സിക്കും മുഹമ്മദൻ സ്പോർട്ടിങ്ങിനും ജയം. റിയൽ കശ്മീർ 3-2ന് ഐസ്വാൾ എഫ്.സിയെയും നെരോക അതേ സ്കോറിന് ശ്രീനിധി എഫ്.സിയെയും കീഴടക്കിയപ്പോൾ മുഹമ്മദൻസ് 2-1ന് സുദേവ എഫ്.സിയെ തോൽപിച്ചു.
കശ്മീർ ടീമിനായി തിയാഗോ അദാൻ രണ്ടു ഗോളടിച്ചപ്പോൾ ഒരു ഗോൾ മേസൺ റോബർട്സണിെൻറ വകയായിരുന്നു. ലാൽതകിമ റാൽട്ടെയും റാംലുചുംഗയുമാണ് ഐസ്വാളിനായി സ്കോർ ചെയ്തത്.
സെർജയോ മെൻഡിയുടെ ഹാട്രിക്കാണ് നെരോകക്ക് ജയമൊരുക്കിയത്. ശ്രീനിധിക്കായി ഗിറിക് ഖോസ്ലയും ഡേവിഡ് കാസ്റ്റെനാഡയും സ്കോർ ചെയ്തു. ശൈഖ് ഫായിസും മാർകസ് ജോസഫുമാണ് മുഹമ്മദൻസിെൻറ ഗോളുകൾ നേടിയത്. അഭിജിത് സർക്കാറാണ് സുദേവയുടെ സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.