മയാമി (യു.എസ്): പാരിസ് സെന്റ് ജെർമെയ്നിൽ സഹതാരം കിലിയൻ എംബാപ്പെയുമായി തനിക്ക് വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ലയണൽ മെസ്സി. ടീമിലെ മറ്റു സഹതാരങ്ങളെപ്പോലെതന്നെ കിലിയനുമായുള്ള ബന്ധവും മികച്ചതായിരുന്നുവെന്ന് ഒരു ടെലിവിഷൻ ഷോയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.
യുനൈറ്റഡ് സ്റ്റേറ്റ്സിലെ ജീവിതത്തിൽ താനും കുടുംബവും ഏറെ സന്തുഷ്ടരാണെന്നും മെസ്സി വിശദമാക്കി. പി.എസ്.ജിയിൽ കാര്യങ്ങൾ ഞാൻ വിചാരിച്ച പോലെ നടന്നില്ല. എല്ലാം സംഭവിക്കുന്നതിനു പിന്നിൽ അതിന്റേതായ കാരണങ്ങളുണ്ടാകുമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. പാരിസിൽ കാര്യങ്ങൾ വിചാരിച്ചുപോലെ നടന്നില്ലെങ്കിലും അവിടെയുള്ളപ്പോഴാണ് ഞാൻ ലോകചാമ്പ്യനായത്’ -മെസ്സി ചൂണ്ടിക്കാട്ടി.
ഖത്തറിലെ ലോകകപ്പ് ജയിച്ച് ഫ്രാൻസിലെത്തിയപ്പോൾ വിശ്വജേതാവെന്ന നിലയിലുള്ള അംഗീകാരം കിട്ടിയില്ലെന്നും മെസ്സി പറഞ്ഞു. ‘അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തവണ ഫ്രാൻസ് ലോകകപ്പ് നേടാത്തത് ഞങ്ങൾ കാരണമാണെന്ന് കരുതുന്ന സ്ഥലത്തായിരുന്നു ഞാൻ. ലോകകപ്പ് ജയിച്ച ടീമിൽ ഞാൻ ഒഴികെ ബാക്കി 25 പേർക്കും അവരുടെ ക്ലബുകളിൽനിന്ന് ആദരം ലഭിച്ചിട്ടുണ്ട്. അത് ലഭിക്കാതെ പോയ ഒരേയൊരു കളിക്കാരൻ ഞാനായിരുന്നു’- മെസ്സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.