കൊച്ചി: ഏതൊരു ഇന്ത്യൻ പയ്യനെ പോലെയും ക്രിക്കറ്റ് ഫാനായി വളർന്നുവന്ന നിഖിൽ ഭരദ്വാജിന് പിതാവ് കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കുന്നുവെന്ന് അറിഞ്ഞപ്പോൾ കാര്യമായൊന്നും തോന്നിയില്ല. ഐ.എസ്.എൽ മൂന്നാം സീസണിൽ ആദ്യമായി ബ്ലാസ്റ്റേഴ്സിെൻറ കളി കാണാൻ കൊച്ചി നെഹ്റു സ്റ്റേഡിയത്തിലേക്ക് വൈകീട്ട് നാലരയോടെ കാലെടുത്ത് വെച്ചതും മനസ്സിലെ ധാരണയൊക്കെ തകർന്നു. കൺമുന്നിൽ ആവേശത്തിെൻറ അലകടലായി 55,000 പേരുടെ ആർപ്പുവിളി, മഞ്ഞപ്പടയുടെ ചിന്നംവിളി. എ.ടി.കെ കൊൽക്കത്തയുമായി നടന്ന ആ കളി കണ്ടിരിക്കെ മഞ്ഞപ്പടയിൽ ഒരാളായി ഈ ഹൈദരാബാദുകാരനും മാറി.
കൊച്ചിയിലെ ബീഫ് ൈഫ്രയും െപാറോട്ടയും പോലെ മനസ്സിൽ കൊത്തിവെച്ച ബ്ലാസ്റ്റേഴ്സ് ഫാൻ. 'കെ.ബി.എഫ്.സിക്ക് അമേരിക്കയിലും യു.എ.ഇയിലും പോളണ്ടിലും വരെ ആരാധകരുണ്ട്. അത് വളരുകയാണ്. ക്ലബിെൻറ മാർക്കറ്റിങ്, പ്രവർത്തനം, സാമ്പത്തികം, ബിസിനസ് മേഖലയിലാണ് ശ്രദ്ധിക്കുന്നത്' -യൂട്യൂബ് ചാനൽ വഴി സ്പോർട്സ് ജേണലിസ്റ്റ് ഖൂറി ഇറാനിയുമായി നടത്തിയ അഭിമുഖത്തിൽ നിഖിൽ പറയുന്നു.
'ക്രിക്കറ്റ് മൈതാനത്ത് പോലും മഞ്ഞപ്പട ബോർഡുമായി ബ്ലാസ്റ്റേഴ്സ് ഫാൻസ് എത്തും. അതിെൻറ ഭാഗമാകുക എന്നത് അഭിമാനകരമാണ്. മഞ്ഞപ്പട എെൻറ കുടുംബം തന്നെ' -നിഖിലിെൻറ വാക്കുകൾ.
മഞ്ഞപ്പടയുടെ ചിത്രങ്ങൾ കാണിക്കുേമ്പാൾ തന്നെ വിദേശ കളിക്കാർ ക്ലബിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ആദ്യ നാല് റാങ്കിൽ ക്ലബ് ഇല്ലാതെ വരുന്നത് നിരാശപ്പെടുത്തും. ഒമ്പതാം സ്ഥാനത്തും ഏഴിലും ഒക്കെ നിന്ന ശേഷമാണ് ഇപ്പോൾ നാലാമതായത്. ഒന്നാമതാകുകയാണ് ലക്ഷ്യം. 'മലയാളി പ്രതിഭകളെ വളർത്തിയെടുക്കാനാണ് അക്കാദമി. അഞ്ചാറു വർഷം കൊണ്ട് കേരളത്തിൽനിന്ന് കൂടുതൽ മികച്ച കളിക്കാരെ ക്ലബിന് കണ്ടെത്താൻ കഴിയും. സഹൽ, കെ.പി. രാഹുൽ, അർജുൻ ജയരാജ്, ഹക്കു ഇവരൊക്കെ ക്ലബിൽ കളിച്ചുതുടങ്ങിയതോടെ ഒരുപാട് കുട്ടികൾ ഇവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു.
ക്ലബിന് സ്വന്തം സ്റ്റേഡിയം എന്നത് ദീർഘകാല ലക്ഷ്യമാണ്. അത് യാഥാർഥ്യമാകുന്നതോടെ ഒരുപാട് നിയന്ത്രണങ്ങൾ മറികടക്കാനാകും. ഇപ്പോൾ ആരാധകർ ഒരിടത്തും ക്ലബ് വളരെ ദൂരെയുമാണ്. ഇപ്പോൾ അക്കാദമി നടത്തിപ്പും കളിക്കാരെ വളർത്തുന്നതുമാണ് ലക്ഷ്യം'- നിഖിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.