റോം: യൂറോപ്പിലെ ഫുട്ബാൾ രാജാക്കന്മാരെ കണ്ടെത്തുന്നതിനുള്ള യൂറോ കപ്പ് 2020ന് വെള്ളിയാഴ്ച അർധരാത്രി തുടക്കമാകുേമ്പാൾ ആശ്വാസം ലോക കായിക മേഖലക്കൊന്നാകെ. ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് മഹാമാരി പടർന്നുപിടിച്ചതോടെ നിശ്ചലമായ കായിക ലോകത്തിനുള്ള അതിജീവന മരുന്നാണ് ഇത്തവണത്തെ യൂറോ. കോവിഡ് കാലം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ വലിയ കായിക മേളയാണ് യൂറോയിലൂടെ യാഥാർഥ്യമാവുന്നത്. തൊട്ടുടനെ വരാനിരിക്കുന്ന ടോക്യോ ഒളിമ്പിക്സിനും അടുത്ത വർഷത്തെ ഖത്തർ ലോകകപ്പിനുമൊക്കെ ആശ്വാസമേകുന്നതാണ് ഇത്തവണത്തെ യൂറോ കപ്പ്.
യൂറോപ്പിൽ കോവിഡ് ആദ്യം വന്നെത്തിയ ഇറ്റലിയിൽതന്നെയാണ് യൂറോ കപ്പിെൻറ ഉദ്ഘാടന മത്സരം അരങ്ങേറിയതെന്നത് യാദൃശ്ചികതയാവാം. എന്നാൽ, മഹാമാരി വൻകരയിൽ രൂക്ഷമായി നടമാടിയ രാജ്യത്തിന് യൂറോ നൽകുന്ന ആശ്വാസം ചെറുതല്ല. യൂറോപ്പിൽ മരിച്ച പത്തു ലക്ഷത്തിലേറെ പേരിൽ 1,27,000 പേരും ഇറ്റലിയിലായിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട നിരവധി ആശങ്കകൾ അതിജീവിച്ചാണ് ടൂർണമെൻറിന് കിക്കോഫ് കുറിച്ചത്.11 രാജ്യങ്ങളിലെ വേദികളിലായി നടക്കുന്ന ടൂർണമെൻറിലേക്ക് കാണികൾക്ക് പ്രവേശനമുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ട്.സ്പെയിൻ അടക്കം ചില ടീമുകളിലെ കളിക്കാർക്ക് കോവിഡ് ബാധിച്ചതും ആശങ്കയുയർത്തുന്നു. എന്നാൽ, ഇതെല്ലാം അതിജീവിച്ച് യൂറോ കായികലോകത്തിന് സന്തോഷം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.