ഇന്ത്യൻ ഫുട്​ബാൾ ടീം ഒമാനോടും യു.എ.ഇയോടും ഏറ്റുമുട്ടും

ന്യൂഡൽഹി: ഇന്ത്യൻ ഫുട്​ബാൾ ടീം ഒമാൻ, യു.എ.ഇ എന്നിവരുമായി സൗഹൃദ മത്സരം കളിക്കും. ഒമാനുമായുള്ള മത്സരം മാർച്ച്​ 25നും യു.എ.ഇയുമായുള്ള മത്സരം മാർച്ച്​ 29നുമായിരിക്കുമെന്ന്​ ആൾ ഇന്ത്യ ഫുട്​ബാൾ ഫെഡറേഷൻ അറിയിച്ചു. രണ്ടുമത്സരങ്ങളും ദുബൈയിലാകും അരങ്ങേറുക.

2019 നവംബറിലാണ്​ ഇന്ത്യൻ ഫു​ട്​ബാൾ ടീം അവസാനമായി അന്താരാഷ്​ട്ര മത്സരം കളിച്ചത്​. ഖത്തർ ലോകകപ്പിന്‍റെ യോഗ്യത റൗണ്ട്​ മത്സരത്തിലായിരുന്നു അത്​. ഐ.എസ്​.എൽ​ അവസാനിച്ച ശേഷം മാർച്ച്​ 15ന്​ താരങ്ങൾ ഇന്ത്യൻ ക്യാമ്പിലെത്തും.

Tags:    
News Summary - Indian football team to play friendlies against Oman and UAE in March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.