പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ ഏഴാം സീസണിന് വെള്ളിയാഴ്ച കിക്കോഫ്. കോവിഡ് തീർത്ത എട്ടുമാസത്തെ ഇടവേളക്കു ശേഷം ഇന്ത്യൻ മണ്ണിലെ ആദ്യ കായിക പോരാട്ടെമന്ന പ്രത്യേകതയോടെയാണ് ഐ.എസ്.എല്ലിന് വിസിൽ മുഴങ്ങുന്നത്.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കാണികൾക്ക് പ്രവേശനമില്ലാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരം. രാജ്യത്തെ വിവിധ നഗരങ്ങളെ പ്രതിനിധാനം ചെയ്യുന്ന 11 ക്ലബുകളുടെ പോരാട്ടത്തിന് ഗോവയിലെ മൂന്നു വേദികൾ ആതിഥേയത്വം വഹിക്കും. വെള്ളിയാഴ്ച രാത്രി 7.30ന് ബാംബൊലിം ജി.എം.സി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബഗാൻ മലയാളിയുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.
ഇന്ത്യൻ ഫുട്ബാളിൽ നൂറ്റാണ്ടിെൻറ പാരമ്പര്യമുള്ള മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഈ സീസണോടെ ഐ.എസ്.എല്ലിെൻറ ഭാഗമായി. എ.ടി.കെയുമായി ലയിച്ചാണ് ബഗാെൻറ അരങ്ങേറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.