ബാംബോലിം: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജാംഷഡ്പുരിനെതിരെ വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങുന്നു. അവസാന നാലു കളിയിൽ രണ്ടു ജയവും രണ്ടു സമനിലയുമായി ഉണർന്ന ബ്ലാസ്റ്റേഴ്സിന് ഒരു ജയേത്താടെ ആറാം സ്ഥാനത്തേക്ക് ഉയരാനാകും. ജാംഷഡ്പൂരിനും ബ്ലാസ്റ്റേഴ്സിനും 14 പോയന്‍റാണുള്ളതെങ്കിലും ഗോൾശരാരിയിൽ ജാംഷഡ്പൂരാണ് മുന്നിൽ.
അവസാന മത്സരത്തിൽ പത്തിലേക്കു ചുരുങ്ങിയ ഗോവക്കെതിരെ ജയിക്കാമായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളവസരം കളഞ്ഞുകുളിക്കുകയായിരുനനു. അതേസമയം, കഴിഞ്ഞ കളിയിലേതുൾപ്പെടെ സീസണിൽ നാലു മഞ്ഞക്കാർഡ് കണ്ട കെ.പി. രാഹുലിനും ജീക്സൻ സിങ്ങിനും ഇന്ന് കളിക്കാനാവില്ല. ഉജ്ജ്വലഫോമിൽ പന്തുതട്ടുന്ന രാഹുലില്ലാതെ കളത്തിലിറങ്ങേണ്ടിവരുന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. രാഹുൽ കഴിഞ്ഞ രണ്ടുമത്സരങ്ങളിലും ഗോൾ നേടിയിരുന്നു.
സീസണിലെ ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്സും ജാംഷഡ്പുരും ഏറ്റുമുട്ടിയപ്പോൾ 3-2ന് വിജയം കൊമ്പൻമാർക്കൊപ്പമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.