മഡ്ഗാവ്: മുൻ ചാമ്പ്യന്മാരായ ബംഗളൂരുവിനെതിരെ തകർപ്പൻ ജയവുമായി മുംബൈ സിറ്റിയുടെ കുതിപ്പ്. ഐ.എസ്.എല്ലിലെ ഒമ്പതാം അങ്കത്തിൽ 3-1നാണ് മുംബൈ സുനിൽ ഛേത്രിയുടെ സംഘത്തെ വീഴ്ത്തിയത്. മഞ്ഞക്കുപ്പായത്തിൽ ഇറങ്ങിയ മുംബൈ ബംഗളൂരുവിനെ നിഷ്പ്രഭരാക്കി.
കളിയുടെ ആദ്യ 15 മിനിറ്റുള്ളിൽതന്നെ ഗുർപ്രീത് സിങ്ങിെൻറ വലകുലുക്കാനായത് മുംബൈ വിജയത്തിൽ നിർണായകമായി. ഒമ്പതാം മിനിറ്റിൽ മുർതദ ഫാലിെൻറ ഹെഡറിലൂടെയായിരുന്നു ആദ്യഗോൾ.
15ാം മിനിറ്റിൽ മന്ദർറാവു ദേശായിയുടെ പിൻ പോയൻറ് ക്രോസിനെ, കിക് ബോക്സിങ് സ്റ്റൈലിൽ വലക്കകത്താക്കിയ ബിപിൻ സിങ് ഡബ്ൾ ലീഡ് നൽകി. തുടക്കത്തിലെ പ്രഹരത്തിൽ പകച്ചുപോയ ബംഗളൂരു രണ്ടാം പകുതിയിലാണ് ഉണർന്നുകളിച്ചത്. 79ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ പെനാൽറ്റി ഗോളിലൂടെ തിരികെയെത്തിയെങ്കിലും 84ാം മിനിറ്റിൽ ഗോളി ഗുർപ്രീത് സിങ്ങിെൻറ പിഴവ് എതിരാളിയുടെ മൂന്നാം ഗോളിന് വഴിയൊരുക്കി.
തൊട്ടുപിന്നാലെ മുംബൈ മിഡ്ഫീൽഡർ അഹമദ് ജാഹു ചുവപ്പുകാർഡ് കണ്ട് പുറത്തായി. സീസണിൽ രണ്ടാം തവണയാണ് ഈ മൊറോക്കോ താരം ചുവപ്പുകാർഡുമായി മടങ്ങുന്നത്. 22 പോയൻറുള്ള മുംബൈ ഒന്നാം സ്ഥാനത്താണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.