ഐ.എസ്.എൽ: എഡു ഗാർഷ്യ ഹൈദരാബാദ് എഫ്‌.സി വിട്ടു

പനാജി: സ്പാനിഷ് താരം എഡു ഗാർഷ്യയുമായുള്ള കരാർ അവസാനിപ്പിച്ചുവെന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഹൈദരബാദ് എഫ്.സി. വ്യക്തിപരമായ കാരണങ്ങളാൽ ഗാർഷ്യക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനാലാണ് സംയുക്തമായി കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ക്ലബ് അറിയിച്ചു.

അറ്റാക്കിങ് മിഡ്ഫീൽഡറായ താരം കഴിഞ്ഞ സീസണിലെ റണ്ണറപ്പായ എ.ടി.കെ മോഹൻ ബഗാനിൽ നിന്നായിരുന്നു മനോലോ മാർക്വേസിന്റെ ടീമിലേക്ക് എത്തിയത്.

ഇത്തവണ 12 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളും രണ്ട് അസിസ്റ്റും നേടിയിരുന്നു. ആകെ പ്രത്യക്ഷപ്പെട്ട 58 മത്സരങ്ങളിൽ പതിനാല് ഗോളുകൾ നേടി. പതിനൊന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. 2020ൽ എ.ടി.കെയുടെ കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

നിലവിൽ 16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി ഐ.എസ്.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഹൈദരാബാദ് എഫ്‌സി. കന്നി ഐ.എസ്.എൽ കിരീടം ലക്ഷ്യം വെക്കുന്ന ഹൈദരാബാദിന് എഡുവിന്‍റെ വിടവാങ്ങൽ തിരിച്ചടിയായേക്കും.

Tags:    
News Summary - ISL 2021-2022: Spanish midfielder Edu Garcia leaves Hyderabad FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.