കൊൽക്കത്ത: രണ്ടാം പ്ലേഓഫ് എലിമിനേറ്ററിൽ വിജയവുമായി എ.ടി.കെ മോഹൻ ബഗാൻ ഐ.എസ്.എൽ സെമിഫൈനലിൽ ഇടംപിടിച്ചു. സ്വന്തം തട്ടകമായ കൊൽക്കത്ത സാൾട്ട് ലേക്കിൽ ഒഡിഷ എഫ്.സിയെ 2-0ത്തിനാണ് എ.ടി.കെ തോൽപിച്ചത്. ഇരുപകുതികളിലുമായി ഹ്യൂഗോ ബൂമുവും (36) ദിമിത്രി പെട്രാറ്റോസുമാണ് (58) എ.ടി.കെയുടെ ഗോളുകൾ നേടിയത്.
രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്.സിയാണ് എ.ടി.കെയുടെ എതിരാളികൾ. ആദ്യ സെമിയിൽ മുംബൈ സിറ്റി ബംഗളൂരു എഫ്.സിയെ നേരിടും. മുംബൈ-ബംഗളൂരു സെമി ആദ്യ പാദം ചൊവ്വാഴ്ചയും ഹൈദരാബാദ്-എ.ടി.കെ സെമി ആദ്യ പാദം വ്യാഴാഴ്ചയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.