മഡ്ഗാവ്: രണ്ടാം പ്ലേ ഓഫ് മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച് എഫ്.സി ഗോവ ഐ.എസ്.എൽ സെമി ഫൈനലിൽ പ്രവേശിച്ചു. 36ാം മിനിറ്റിൽ നോഹ സദോയിയിലൂടെ മുന്നിലെത്തിയ ആതിഥേയർക്കായി ബ്രാണ്ടൻ ഫെർണാണ്ടസ് (45) ലീഡ് കൂട്ടി.
ഒന്നാം പകുതി തീരാനിരിക്കെ ലാസർ സിർകോവിച് (45+4) ചെന്നൈയിനായി ഒരു ഗോൾ മടക്കി. രണ്ടാം പകുതി പൂർണമായും ഗോൾ രഹിതമായി. ഏപ്രിൽ 24ലെ സെമി ഒന്നാംപാദ മത്സരത്തിൽ മുംബൈ സിറ്റിയെ ഗോവ നേരിടും. 23ലെ സെമിയിൽ മോഹൻ ബഗാനും ഒഡിഷ എഫ്.സിയും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.