ഭുവനേശ്വർ: ഐ.എസ്.എൽ രണ്ടാംപാദത്തിലെ ആദ്യ മത്സരത്തിന്റെ ഒന്നാം പകുതിയിൽ ഒഡിഷ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ഒഡിഷയുടെ സ്വന്തം തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിൽ 11ാം മിനിറ്റിലാണ് കേരളം ലീഡെടുക്കുന്നത്.
ബോക്സിനകത്ത് നിന്നും നിഹാൽ സുദീഷ് നൽകിയ പാസിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസാണ് കേരളത്തെ മുന്നിലെത്തിച്ചത്. ഐ.എസ്.എൽ ഈ സീസണിൽ ദിമിത്രിയോസ് നേടുന്ന എട്ടാമത്തെ ഗോളായിരുന്നു അത്.
ഹോം ഗ്രൗണ്ടിൽ ഇതുവരെ പരാജയമറിയാത്ത ഒഡിഷ എഫ്.സിക്കായിരുന്നു പന്തിൻമേലുള്ള നിയന്ത്രണം കൂടുതലെങ്കിലും ഗോളടിക്കാനാകാത്തത് വിനയായി. 12 മത്സരങ്ങളിൽ 26 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചാൽ ഗോവയെ മറികടന്ന് വീണ്ടും മുന്നിലെത്താം.
ഐ.എസ്.എൽ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരെന്ന ആത്മവിശ്വാസവുമായി കലിംഗ സൂപ്പർ കപ്പിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. സൂപ്പർ കപ്പിൽ റണ്ണറപ്പായ ഒഡിഷ എഫ്.സി അതേ തട്ടകത്തിൽ തന്നെ മലർത്തിയടിക്കാനായാൽ ബ്ലാസ്റ്റേഴ്സിനത് വൻ തിരിച്ചുവരവായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.