ഐ.എസ്.എൽ; ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിൽ

കൊ​ൽ​ക്ക​ത്ത: ഐ.​എ​സ്.​എ​ല്ലിൽ മു​ഹ​മ്മ​ദ​ൻ സ്​​പോ​ർ​ട്ടി​ങ്ങിനെതിരായ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിൽ (0-1). 28ാം മിനിറ്റിലെ പെനാൽറ്റിയിലൂടെ മിർജലോൽ കാസിമോവാണ് മുഹമ്മദൻസിനെ മുന്നിലെത്തിച്ചത്.

അ​വ​സാ​ന ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് വിജയം ലക്ഷ്യമിട്ട് പൊരുതിക്കളിച്ചെങ്കിലും ഗോളിലേക്കെത്താനായില്ല. സൂ​പ്പ​ർ താ​രം അ​ഡ്രി​യ​ൻ ലൂ​ണ​ അണിനിരന്നപ്പോൾ കരുത്ത് വർധിച്ച ബ്ലാസ്റ്റേഴ്സ് നിരവധി നീക്കങ്ങൾ നടത്തിയെങ്കിലും മു​ഹ​മ്മ​ദ​ൻ പ്രതിരോധത്തിൽ തട്ടിനിന്നു.


മുഹമ്മദൻ താരം ഫ്രാൻകയെ ബ്ലാസ്റ്റേഴ്സ് ഗോളി സോം കുമാർ വീഴ്ത്തിയതാണ് പെനാൽറ്റിക്കിടയാക്കിയത്. കിക്കെടുത്ത മിർജലോൽ കാസിമോവ് പന്ത് കൃത്യമായി വലയിലെത്തിച്ച് ആതിഥേയരെ മുന്നിലെത്തിക്കുകയായിരുന്നു.

Tags:    
News Summary - ISL live Blasters vs Mohammedens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.