സ്​​പാ​നി​ഷ്​ സൂ​പ്പ​ർ ക​പ്പ്​ അ​ഞ്ചാം ത​വ​ണ​യും സൗ​ദി​യി​ൽ

റി​യാ​ദ്​: അ​ഞ്ചാം ത​വ​ണ​യും സ്പാ​നി​ഷ് സൂ​പ്പ​ർ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്​ സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2025 ജ​നു​വ​രി എ​ട്ട്​ മു​ത​ൽ 12 വ​രെ ജി​ദ്ദ​യി​ൽ അ​ബ്​​ദു​ല്ല സ്പോ​ർ​ട്സ് സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം. റ​യ​ൽ മ​ഡ്രി​ഡ്, ബാ​ഴ്‌​സ​ലോ​ണ, അ​ത്‌​ല​റ്റി​ക് ബി​ൽ​ബാ​വോ, റ​യ​ൽ മ​ല്ലോ​ർ​ക്ക​ക്ക് എ​ന്നീ നാ​ല്​ ക്ല​ബു​ക​ൾ ത​മ്മി​ൽ മാ​റ്റു​ര​ക്കും. നോ​ക്കൗ​ട്ട് സ​മ്പ്ര​ദാ​യ​ത്തി​ലാ​ണ്​ മ​ത്സ​രം. ജ​നു​വ​രി എ​ട്ട്​ (ബു​ധ​നാ​ഴ്ച) വൈ​കീ​ട്ട്​ റ​യ​ൽ മ​ഡ്രി​ഡും റ​യ​ൽ മ​ല്ലോ​ർ​ക്ക​യും ഏ​റ്റു​മു​ട്ടും. ഒ​മ്പ​തി​ന്​ (വ്യാ​ഴാ​ഴ്ച) ബാ​ഴ്‌​സ​ലോ​ണ, അ​ത്‌​ല​റ്റി​ക് ബി​ൽ​ബാ​വോ​യെ നേ​രി​ടും.

പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ വി​ജ​യി​ക്കു​ന്ന ര​ണ്ട് ടീ​മു​ക​ൾ 12ന്​ (​ഞാ​യ​റാ​ഴ്ച) വൈ​കീ​ട്ട്​ ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടും. സ്പാ​നി​ഷ് സൂ​പ്പ​ർ ക​പ്പി​ന്‍റെ നാ​ല്​ പ​തി​പ്പു​ക​ൾ​ക്ക് സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​ട്ടു​ണ്ട്. 2020ൽ ​ജി​ദ്ദ​യി​ലാ​യി​രു​ന്നു ആ​ദ്യ പ​തി​പ്പ്. റ​യ​ൽ മാ​ഡ്രി​ഡ് എ​തി​രാ​ളി​ക​ളാ​യ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ തോ​ൽ​പ്പി​ച്ച് കി​രീ​ടം ചൂ​ടി. 2022ൽ​ ​റി​യാ​ദി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ.

റ​യ​ൽ മാ​ഡ്രി​ഡി​ന്​ ത​ന്നെ​യാ​യി​രു​ന്നു വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന മൂ​ന്നാം പ​തി​പ്പി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബാ​ഴ്‌​സ​ലോ​ണ സ്പാ​നി​ഷ് കി​രീ​ടം നേ​ടി. ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ റി​യാ​ദി​ൽ ന​ട​ന്ന നാ​ലാം പ​തി​പ്പി​ൽ റ​യ​ൽ മാ​ഡ്രി​ഡ് കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ചു. അ​ഞ്ചാം ത​വ​ണ​യി​ലെ കി​രീ​ടം ആ​ർ​ക്കെ​ന്ന്​ ജി​ദ്ദ തീ​രു​മാ​നി​ക്കും. സൗ​ദി വി​ഷ​ൻ 2030െൻ​റ ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് പ്രോ​ഗ്രാ​മി​ന് കീ​ഴി​ലാ​ണ്​ സ്പാ​നി​ഷ് സൂ​പ്പ​ർ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. 

Tags:    
News Summary - The Spanish Super Cup will be held in Saudi Arabia for the fifth time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.