കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവി മുഖത്തുനിന്ന് സമനിലപിടിച്ച് മോഹൻ ബഗാൻ. അഹ്മദ് ജാഹൂവിന്റെ ഇരട്ട ഗോളിലൂടെ ആദ്യ പകുതിയിൽത്തന്നെ രണ്ടു ഗോൾ ലീഡ് നേടിയിരുന്നു ഒഡിഷ.
31ാം മിനിറ്റിലെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ജാഹൂ (45+3) ഹാഫ്ടൈം വിസിലിന് തൊട്ടുമുമ്പ് രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിലായിരുന്നു ആതിഥേയരുടെ തിരിച്ചുവരവ്. 58ാം മിനിറ്റിൽ ഗോളടിച്ച അർമാൻഡോ സാദികൂ (90+4) കളി തീരാൻ നേരം സമനിലയും നേടിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.