മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ കിരീടത്തിൽ മുംബൈ സിറ്റിയുടെ മുത്തം. അടിമുടി വാശിയേറിയ പോരാട്ടത്തിൽ മൂന്നു തവണ ചാമ്പ്യന്മാരായ എ.ടി.കെ. മോഹൻ ബഗാനെ 2-1ന് വീഴ്ത്തിയാണ് മുംബൈ കന്നിക്കിരീടം ചൂടിയത്. കളിയുടെ ഇരു പകുതികളിലുമായാണ് ഗോളിെൻറ പിറവി. കളിയുടെ 18ാം മിനിറ്റിൽ മുംബൈ മിഡ്ഫീൽഡർ അഹ്മദ് ജാഹുവിെൻറ വീഴ്ചയിൽ പന്തു തട്ടിയെടുത്ത ഡേവിഡ് വില്യംസിെൻറ ഗോളിലൂടെ എ.ടി.കെയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ, മിനിറ്റുകൾക്കകം സമാനമായൊരു ബഗാെൻറ വീഴ്ച മുംബൈക്ക് സമനില നൽകി.
29ാം മിനിറ്റിൽ ബിപിൻ സിങ്ങിെൻറ ഗോൾശ്രമം തടയാനുള്ള ശ്രമത്തിനിടെ ടിരിയുടെ ഹെഡ്ഡർ ഗോളി അരിന്ദം ഭട്ടാചാര്യയെ മറികടന്ന് സ്വന്തം വലയിൽ പതിച്ചു. പിന്നാലെ ഇരുനിരയിലും കളിമുറുകി. ഇതിനിടെയായിരുന്നു മുംബൈ ഡിഫൻഡർ അമേയ് റാണയുടെ പരിക്ക്. ഇരുടീമിലെയും കളിക്കാർവരെ ഞെട്ടിയ നിമിഷം. മിനിറ്റുകൾ കളിമുടങ്ങി, ശേഷം ഒന്നാം പകുതിക്കായി പിരിഞ്ഞശേഷമാണ് വീണ്ടും കിക്കോഫ് കുറിച്ചത്. അമേയിന് പകരം മുഹമ്മദ് റാകിപ് കളത്തിലെത്തി. എന്ത് വിലകൊടുത്തും ആദ്യ മിനിറ്റിൽ ഗോൾനേടാനായിരുന്നു റോയ് കൃഷ്ണ-ഡേവിഡ് വില്യംസ് ആക്രമണത്തിലൂടെ ബഗാെൻറ ശ്രമം.
രണ്ടാം പകുതിയിൽ ഒഗ്ബച്ചെ, ഗൊഡാഡ് എന്നിവരെ എത്തിച്ചാണ് മുംബൈ ആക്രമണത്തിന് മൂർച്ചകൂട്ടിയത്. ഇതിനിടയിൽ ബഗാൻ ഒരുവട്ടം വലകുലുക്കിയെങ്കിലും റഫറിയുടെ ഓഫ്സൈഡ് ഫ്ലാഗ് ഗോൾ നിഷേധിച്ചു. ഏറെ തർക്കത്തിന് വഴിവെച്ചെങ്കിലും കാര്യമുണ്ടായില്ല. കളി ഒപ്പത്തിനൊപ്പം തുടരവെയാണ് 90ാം മിനിറ്റിൽ ബർത്ലോമിയോ ഒഗ്ബച്ചെയും ബിപിൻ സിങ്ങും ചേർന്ന് വിജയ ഗോൾ കുറിക്കുന്നത്. മധ്യനിരയിൽനിന്നുമെത്തിയ ലോങ്ബാളിനൊപ്പം ഒാടിയ ഒഗ്ബച്ചെയെ തടയാൻ ജിങ്കാൻ-ടിരി കൂട്ടിെൻറ ശ്രമം. ഇതിനിടെ, അഡ്വാൻസ് ചെയ്ത് ഗോളി അരിന്ദം സൃഷ്ടിച്ച കൺഫ്യൂഷൻ ബഗാൻ പ്രതിരോധം പൊളിച്ചു. ഒഴിഞ്ഞ ഇടത്തേക്ക് ബാക് പാസ് നൽകി ഒഗ്ബച്ചെ ഓടിയെത്തിയെങ്കിലും അതിനിടയിൽ ബിപിെൻറ വെടിച്ചിട്ട് ബഗാൻ വല തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.