ഗുവാഹതി/ഭുവനേശ്വർ: ഐ.എസ്.എൽ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറാമെന്ന എഫ്.സി ഗോവയുടെ ആഗ്രഹത്തിന് വിലങ്ങിട്ട് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇരു ടീമും തമ്മിലെ മത്സരം 1-1 സമനിലയിൽ കലാശിച്ചതോടെ ഗോവ (24) പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടർന്നു.
ആദ്യ പാദ മത്സരങ്ങൾക്ക് സമാനമായപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് (26) ഒന്നാം സ്ഥാനം നിലനിർത്തി. 20ാം മിനിറ്റിൽ കാർലോസ് മാർട്ടിനെസിലൂടെ ഗോവ മുന്നിലെത്തിയിരുന്നു. 26ാം മിനിറ്റിൽ എം.എസ് ജിതിനിലൂടെ നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചു. ഇവർ 12 പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറി.
ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ജാംഷഡ്പുർ എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളിന് തകർത്ത് ഒഡിഷ എഫ്.സി (24) മൂന്നാം സ്ഥാനത്തേക്ക് കയറി. 23ാം മിനിറ്റിൽ റെയ് തചികാവയിലൂടെ മുന്നിലെത്തിയ സന്ദർശകർക്കെതിരെ 25 മിനിറ്റിനകം നാല് ഗോൾ തിരിച്ചടിച്ചാണ് ഒഡിഷയുടെ ജയം. റോയ് കൃഷ്ണ (36, 45+3) ഇരട്ട ഗോൾ നേടി. ഇസാക് വൻലാൽറുവത് ഫേലയാണ് (27) തുടക്കമിട്ടത്. 36ാം മിനിറ്റിൽ മൗറീഷ്യോ ഡീഗോ ആതിഥേയർക്കായി പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.