മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിന് സെപ്റ്റംബർ 21ന് തുടക്കമാവും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും ബംഗളൂരു എഫ്.സിയും ഏറ്റുമുട്ടും.
കഴിഞ്ഞ വർഷത്തെ പ്ലേ ഓഫ് വിവാദങ്ങൾക്കുശേഷം ആദ്യമായാണ് ഐ.എസ്.എല്ലിൽ ഇരു ടീമും മുഖാമുഖം വരുന്നത്. ഇത് കാണികളുടെ ഒഴുക്കിന് കാരണമാവുമെന്ന വിലയിരുത്തലിൽ കൂടിയാണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ്-ബംഗളൂരു മത്സരത്തോടെ പത്താം സീസൺ തുടങ്ങാൻ അധികൃതരെ പ്രേരിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഔദ്യോഗിക ഫിക്സ്ചർ പുറത്തുവിട്ടിട്ടില്ല. ആദ്യ റൗണ്ടിൽ ഹൈദരാബാദ് എഫ്.സി-എഫ്.സി ഗോവ, മോഹൻ ബഗാൻ-പഞ്ചാബ് എഫ്.സി, ഈസ്റ്റ് ബംഗാൾ-ജാംഷഡ്പുർ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്-മുംബൈ സിറ്റി എഫ്.സി, ഒഡിഷ എഫ്.സി-ചെന്നൈയിൻ എഫ്.സി മത്സരങ്ങളുമുണ്ട്.
പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മാർട്ടിൻ ബെയ്ൻ രാജിവെച്ചു. 2019ലാണ് ബ്രിട്ടീഷുകാരനായ ബെയ്‍നിനെ ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് സി.ഇ.ഒ ആയി നിയമിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് പടിയിറക്കമെന്നാണ് ഔദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.