​െഎ.എസ്​.എൽ പ്രീസീസൺ; ഇൗസ്​റ്റ് ​ബംഗാളിനെതിരെ ബ്ലാസ്​റ്റേഴ്​സിന്​ തോൽവി

പനാജി: ​െഎ.എസ്​.എൽ പ്രീസീസണിലെ നിർണായക മത്സരത്തിൽ കേരള ബ്ലാസ്​റ്റേഴ്​സിന്​ തോൽവി. ​സൂപ്പർ ലീഗിലെ നവാഗതരായ കൊൽക്കത്ത വമ്പൻ ഇൗസ്​റ്റ്​ ബംഗാൾ 3-1നാണ്​ ​കേരള ബ്ലാസ്​റ്റേഴ്​സിനെ വീഴ്​ത്തിയത്​. ഇൗസ്​റ്റ്​ ബംഗാൾ വിദേശ താരങ്ങൾ ഉൾപ്പെടെ ശക്തമായ ​െപ്ലയിങ്​ ഇലവനെ കളത്തിലിറക്കി പരീക്ഷിച്ചപ്പോൾ, ഇന്ത്യൻ താരങ്ങൾക്കാണ്​ ബ്ലാസ്​റ്റേഴ്​സ്​ കോച്ച്​ കിബു വികുന പരിഗണന നൽകിയത്​. മൂന്നു​ വിദേശ താരങ്ങളുമായാണ്​ ബ്ലാസ്​റ്റേഴ്​സ്​ കളിച്ചത്​.ഇൗസ്​റ്റ്​ ബംഗാളിനായി ആൻറണി പിൽകിങ്​ടൺ രണ്ടും ബൽവന്ദ്​ സിങ്​ ഒരു ഗോളും നേടി. ഇംഗ്ലീഷ്​ താരം ഗാരി ഹൂപ്പറാണ്​ ബ്ലാസ്​റ്റേഴ്​സി​െൻറ ഒരു ഗോൾ നേടിയത്​.

14ന്​ ജാംഷഡ്​പുരിനെതിരെയാണ്​ ബ്ലാസ്​റ്റേഴ്​സി​െൻറ അവസാന പ്രീസീസൺ മത്സരം.

മറ്റു മത്സരങ്ങളിൽ മുംബൈ എഫ്​.സി 3-2ന്​ ഒഡിഷയെ തോൽപിച്ചു. നോർത്ത്​​ ഇൗസ്​റ്റ്​-ജാംഷഡ്​പുർ പോരാട്ടം സമനിലയിൽ പിരിഞ്ഞു.

Tags:    
News Summary - ISL Preseason; Blasters lose to East Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.