ഇന്ത്യൻ സൂപ്പർ ലീഗിെൻറ ഏഴാം സീസണിൽ സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. ഒരു വർഷത്തെ കരാറിലാണ് സന്ദീപ് എത്തുക. മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള 25കാരനായ പ്രതിരോധ താരമായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്ന് തെൻറ ഫുട്ബോൾ യാത്ര ആരംഭിക്കുകയും 2014 ൽ അവരുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു. 2015 ല്‍ പൂനെ എഫ്‌സിക്കെതിരെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.
തുടർന്ന് 2018-19 ഐ.എസ്.എൽ സീസണിൽ എ.ടി.കെ എഫ്സിയിൽ എത്തുന്നതിനുമുൻപായി 2017-2018 സീസണിൽ ലാങ്‌സ്നിംഗ് എഫ്.സിയെ പ്രതിനിധീകരിച്ചു. കഴിഞ്ഞ ഐ-ലീഗ് സീസണിൽ (2019 -20) ട്രാവു എഫ്‌സിക്കായി 8 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ വലം കാൽ പ്രതിരോധതാരമായ സന്ദീപ്, അവിടെ നിന്നാണ് കെബിഎഫ്‌സിയിൽ എത്തിയത്.
"ഈ അഭിമാനകരമായ ക്ലബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ പുതിയ ടീമിനെ കാണാനും വരാനിരിക്കുന്ന സീസണിൽ ഒരുമിച്ച് പ്രവർത്തിക്കാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ എല്ലായ്പ്പോഴും ടീമിന് അപാരമായ പിന്തുണയാണ് നൽകുന്നത്. ആ പിന്തുണ നേടുവാനും അവർക്ക് അഭിമാനമേകുന്ന പ്രകടനം കാഴ്ചവെക്കുന്നതിനും സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു"
കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ ഏർപ്പെട്ടുകൊണ്ട് സന്ദീപ് സിംഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.