ലണ്ടൻ: മുൻ ഇംഗ്ലണ്ട് സ്ട്രൈക്കർ ജെർമയ്ൻ ഡിഫോ വിരമിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന്റെ സൂപ്പർ താരമായിരുന്നു ഡിഫോ 39ാം വയസ്സിലാണ് സണ്ടർലൻഡിനായി കളിക്കവെ ബൂട്ടഴിച്ചത്. ടോട്ടൻഹാമിനായി 276 കളികളിൽ 91 ഗോളുകൾ നേടിയ ഡിഫോ പ്രീമിയർ ലീഗിൽ വിവിധ ക്ലബുകൾക്കായി 624 മത്സരങ്ങളിൽ 227 തവണ സ്കോർ ചെയ്തു. 57 തവണ ഇംഗ്ലണ്ട് ജഴ്സിയണിഞ്ഞ താരം 20 ഗോളുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.