ബാഴ്സലോണ: ലയണൽ മെസി ഇനി ടീമിലുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇക്കാര്യം വിശദീകരിക്കാൻ വാർത്ത സമ്മേളനം വിളിച്ച് ബാഴ്സലോണ പ്രസിഡന്‍റ് ജൊവാൻ ലാപോർട്ട. വെള്ളിയാഴ്ച രാവിലെ സ്പെയിൻ സമയം 11 മണിക്കായിരിക്കും വാർത്തസമ്മേളനം. മെസി ടീം വിടുന്നത് കടുത്ത പ്രതിന്ധിയിലേക്കാണ് ബാഴ്സയെ തള്ളിവിട്ടിരിക്കുന്നത്. ഇത് കൂടി മനസിലാക്കിയാണ് ബാഴ്സ പ്രസിഡന്‍റിന്‍റെ നടപടി. ആരാധകരോട് മെസിയുടെ പിന്മാറ്റം എങ്ങനെയാവും അദ്ദേഹം വിശദീകരിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മെസി ഇനി ക്ലബിലുണ്ടാവില്ലെന്ന് ബാഴ്സലോണ പ്രഖ്യാപിച്ചതിന് പിന്നാലെ പല തരത്തിലുമുള്ള അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ കൂടി വ്യക്തത വരുത്താനുള്ള ബാധ്യത ബാഴ്സലോണക്കുണ്ട്. ഇതു കൂടി മുന്നിൽ കണ്ടാണ് ബാഴ്സ പ്രസിഡന്‍റിന്‍റെ വാർത്തസമ്മേളനം.
മെസിയുടെ കരാറുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ നടത്താൻ ബാഴ്സലോണ പ്രസിഡന്‍റ് ഒരിക്കലും മടികാണിച്ചിരുന്നില്ല. ഒരു മാസത്തിന് മുമ്പ് വരെ 10 ദിവസത്തിനകം മെസിയുമായി കരാറുണ്ടാക്കുമെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്. എന്നാൽ, കഴിഞ്ഞ ദിവസം മെസി ഇനി ക്ലബിലുണ്ടാവില്ലെന്ന് നാടകീയമായി ബാഴ്സലോണ പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.