അരങ്ങേറ്റത്തിൽ വലകുലുക്കി സിർക്‌സി; സീസണിൽ യുനൈറ്റഡിന് ജയത്തുടക്കം

ലണ്ടന്‍: പ്രതാപ കാലത്തേക്ക് മടങ്ങാനുള്ള യാത്രയിൽ എറിക് ടെൻ ഹാഗ് ആഗ്രഹിച്ച തുടക്കം ലഭിച്ചെങ്കിലും സീസണിൽ ആദ്യ മത്സരം ഒരു ഗോളിന് ജയിച്ചുകയറി മാഞ്ചസ്റ്റർ യുനൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ ഫുൾഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുനൈറ്റഡ് വീഴ്ത്തിയത്.

അരങ്ങേറ്റ മത്സരത്തിൽ വലകുലുക്കി ഡച്ച് താരം ജോഷ്വാ സിര്‍ക്‌സിയാണ് ടീമിന് വിജയം സമ്മാനിച്ചത്. പകരക്കാരനായി ഇറങ്ങിയ താരം 87ാം മിനിറ്റിലാണ് വിജയ ഗോൾ നേടിയത്. അലജാന്ദ്രോ ഗർണാച്ചോയാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതിയും രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയവും യുനൈറ്റഡ് ആക്രമണങ്ങളെ ഫുള്‍ഹാം സമര്‍ഥമായി പ്രതിരോധിച്ചു.

ഒടുവിൽ മത്സരത്തിന്‍റെ നിശ്ചിത സമയം അവസാനിക്കാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെയാണ് യുനൈറ്റഡ് ഗോൾ കണ്ടെത്തുന്നത്. കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്താണ് യുനൈറ്റഡ് ഫിനിഷ് ചെയ്തത്. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും നേരിയ മുൻതൂക്കം യുനൈറ്റഡിനായിരുന്നു. ഈമാസം 24ന് ബ്രൈറ്റണിനെതിരെയാണ് യുനൈറ്റഡിന്‍റെ അടുത്ത ലീഗ് മത്സരം.

Tags:    
News Summary - Joshua Zirkzee scores on debut to give Manchester United win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.