600ാം ലീഗ്​ മത്സരത്തിലും ഗോളടിച്ച്​ ക്രിസ്റ്റ്യാനോ; യുവന്‍റസിന്​ തകർപ്പൻ ജയം


മിലാൻ: സീരി എ പുതിയ സീസണിൽ 20ാം ഗോളുമായി കരിയറിൽ 600ാമത്​ ലീഗ്​ മത്സരമെന്ന അപൂർവ നേട്ടം തൊട്ട്​ ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്​പെസിയക്കെതിരെയാണ്​ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്​ ജയവും വിലപ്പെട്ട മൂന്നു പോയിന്‍റും യുവന്‍റസ്​ സ്വന്തമാക്കിയത്​. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം അൽവാരോ മൊറാറ്റയും ​ഫെഡറികോ ചീസയും ടീമിന്​ മികച്ച ലീഡ്​ നൽകിയതിനു പിന്നാലെയാണ്​ കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ റൊണാൾഡോ യുവന്‍റസിന്‍റെ വിജയം കാൽഡസൻ ഗോളുകൾക്കായി ഉയർത്തിയത്​.

ആദ്യ പകുതിയിൽ ​ക്രിസ്റ്റ്യാനോ യുവന്‍റസിനെ മുന്നിലെത്തിക്കുമെന്ന്​ തോന്നിച്ചെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. ഇന്നലെയും ലക്ഷ്യം കണ്ടതോടെ, യൂറോപിലെ മുൻനിര ലീഗുകളിൽ കഴിഞ്ഞ 12 സീസണുകളിൽ തുടർച്ചയായി ചുരുങ്ങിയത്​ 20 ഗോളുകൾ നേടുന്ന ആദ്യ താരവുമായി ക്രിസ്റ്റ്യാനോ.

ജയത്തോടെ 24 കളികളിൽ 49 പോയിന്‍റുമായി യുവെ മൂന്നാം സ്​ഥാനത്ത്​ തുടരുകയാണ്​. മിലാൻ ടീമുകളാണ്​ ആദ്യ രണ്ടു സ്​ഥാനങ്ങളിൽ. ഇന്‍റർ മിലാൻ 56 പോയിന്‍റുമായി ഒന്നാം സ്​ഥാനത്തും 52 പോയിന്‍റുള്ള എ.സി മിലാൻ രണ്ടാമതുമാണ്​. തുടർച്ചയായ 10ാം കിരീടമെന്ന ലക്ഷ്യം ഇത്തവണ ഏറെ ശ്രമകരമാകും. ​ 

Tags:    
News Summary - Juventus 3-0 Spezia: Cristiano Ronaldo marks 600th appearance with another goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.