പത്തിമടക്കി​ മുംബൈ; ആധികാരിക ജയവുമായി ബ്ലാസ്​റ്റേഴ്​സ്​

പനാജി: തിരിച്ചുവരവ്​ രാജകീയമാകണമെങ്കിൽ അത്​ ചാമ്പ്യന്മാരെ തിരപ്പണമാക്കിതന്നെ വേണം. കളി തുടങ്ങും മുമ്പ്​ പോയൻറ്​ പട്ടികയിൽ ബഹുദൂരം മുന്നിൽ ഒന്നാമതായിരുന്നു എതിരാളികളായ മുംബൈ. രണ്ടാമതുള്ളവരെക്കാൾ നാലു പോയൻറ്​ അധികം. ഇതുവരെയും കുറിച്ചത്​ അഞ്ചു തകർപ്പൻ വിജയങ്ങൾ. മറ്റേതു ടീമിനെക്കാളും ചുരുങ്ങിയത്​ രണ്ടെണ്ണം അധികം. അടിച്ചുകൂട്ടിയത്​ 17 ഗോളുകൾ. അതും ഏറെ കൂടുതൽ. മറുവശത്ത്​, തുടക്കം പാളുകയും പതിയെ തീപിടിച്ചു തുടങ്ങുകയും ചെയ്​തവർ ബ്ലാസ്​റ്റേഴ്​സ്​. പട്ടികയിലെ എട്ടാമത്​.

റഫറി ആദ്യ വിസിൽ മുഴക്കിയതിൽ പിന്നെ ഇതൊന്നുമായിരുന്നില്ല മൈതാനം സാക്ഷ്യംവഹിച്ചത്​. ശരിക്കും അണപൊട്ടിയൊഴുകിയ ആക്രമണവുമായി എതിരാളികളെ നിശ്ശൂന്യരാക്കി ബ്ലാസ്​റ്റേഴ്​സ്​ മാത്രം ചിത്രത്തിൽ. 11ാം മിനിറ്റിൽ വാസ്​ക്വസ്​ പായിച്ച മനോഹര ഷോട്ട്​ മുംബൈ ഗോളി നവാസിനെയും കടന്ന്​ ​വല ലക്ഷ്യമി​ട്ടെങ്കിലും ക്രോസ്​ബാറിൽ തട്ടി വഴിമാറി.

27ാം മിനിറ്റിലായിരുന്നു മലയാളികൾ കാത്തിരുന്ന ഗോളി​െൻറ പിറവി​. പല കാലുകളിൽ മറിഞ്ഞെത്തിയ പന്ത്​ അവസാനം ജോർജ്​ ഡയസി​െൻറ കാലിൽ. പെനാൽറ്റി ബോക്​സി​െൻറ വലതുവശത്ത്​ പാഞ്ഞുകയറിയ ഡയസ്​ ഇടതുവശ​ത്ത്​ സഹലി​നെ ലക്ഷ്യമിട്ട്​ മറിച്ചുനൽകി. കാലിലെടുത്ത സഹൽ പൊള്ളുന്ന ഷോട്ടിൽ വലയിലെത്തിച്ചു.

ഇതോടെ ഉണർന്ന മുംബൈ മറുപടിക്കായി പാഞ്ഞുനടന്നെങ്കിലും കേരള പ്രതിരോധം വിള്ളലില്ലാതെ കോട്ട കാത്തതോടെ നീക്കങ്ങൾ വഴിമാറി. രണ്ടാം പകുതി തുടങ്ങിയ ഉടൻ രണ്ടാം ഗോളുമെത്തി. ഇത്തവണ വാസ്​ക്വസായിരുന്നു ഹീറോ. സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാകാവുന്ന ഷോട്ട്​ പായിച്ചത്​ ഫസ്​റ്റ്​ ടച്ചിൽ. ജീക്‌സണ്‍ സിങ് നല്‍കിയ പാസില്‍ നിന്ന് ഉഗ്രനൊരു വോളിയിലൂടെയായിരുന്നു വാസ്‌ക്വസിന്‍റെ ഗോള്‍. അതോടെ ചിത്രത്തിൽനിന്ന്​ മുംബൈ പുറത്ത്​.

പിന്നീടത്രയും കേരള ടീം മാത്രമായിരുന്നു മൈതാനത്ത്​. ഏതുനിമിഷവും ഗോളടിക്കാവുന്ന നീക്കങ്ങളുമായി മലയാളിപ്പട പറന്നുനടന്നതിനൊടുവിൽ 51ാം മിനിറ്റിൽ ലീഡ്​ കാൽഡസനായി. ഇത്തവണ ഡയസിനെ ബോക്​സിൽ വീഴ്​ത്തിയതിന്​ ലഭിച്ച പെനാൽറ്റിയിലായിരുന്നു ഡയസി​െൻറ വക ഗോൾ.

തകർന്നുപോയ മുംബൈ കോച്ച്​ പലവട്ടം സബ്​സ്​റ്റിറ്റ്യൂഷനുമായി പരീക്ഷണങ്ങൾ നടത്തി നോക്കിയെങ്കിലും കേരള മികവിനു മുന്നിൽ എവിടെയുമെത്തിയില്ല. ​ബ്ലാസ്​റ്റേഴ്​സും പകരക്കാരെ കൊണ്ടുവന്നു. 62ാം മിനിറ്റിൽ പരിക്കേറ്റ ഡയസിനു പകരം ചെഞ്ചോ ഗിൽട്​ഷെനും 83ാം മിനിറ്റിൽ താരനിരയായ സഹലിനും വാസ്​ക്വസിനും പകരം പ്രശാന്തും സെയ്​റ്റ്യാസെൻ സിങ്ങും ഇറങ്ങി.

ഇതിനകം എല്ലാം ഉറപ്പിച്ചുകഴിഞ്ഞ കേരളത്തിനു മുന്നിൽ മുംബൈ പത്തിമടക്കി​യതോടെ ആധികാരിക ജയവുമായി ബ്ലാസ്​റ്റേഴ്​സിന്​ മടക്കം. കളിയിലുടനീളം നിറഞ്ഞുനിൽക്കുകയും രണ്ടാം ഗോൾ നേടുകയും ചെയ്​ത വാസ്​ക്വസാണ്​ കളിയിലെ ഹീറോ. 

Tags:    
News Summary - kerala blasters beat mumbai fc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.