കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിെൻറ പ്രതിരോധനിരക്ക് കെട്ടുറപ്പ് കൂട്ടി മറ്റൊരു ആഫ്രിക്കൻ സെൻറർബാക്ക് കൂടി ടീമിനൊപ്പം. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിനായി കളിച്ച ബുർകിന ഫാസോതാരം ബകാരി കോനെയാണ് ടീമിലെത്തുന്ന ആറാമത്തെ വിദേശതാരം.
32കാരനായ കോനെ, റഷ്യൻ ക്ലബ് ആഴ്സനൽ തുലയിൽ നിന്നാണ് ഇന്ത്യൻ സൂപ്പർലീഗിലേക്ക് വരുന്നത്. സിംബാബ്വെക്കാരനായ സെൻറർബാക്ക് കോസ്റ്റ നമോയ്നെസുവുവിനെ നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. നവംബർ 20ന് കിക്കോഫ് കുറിക്കുന്ന പുതിയ സീസണിൽ ഇൗ ആഫ്രിക്കൻ മതിലാവും ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് കോട്ടപണിയുക.
2004ല്‍ സി.എഫ്.ടി.പി.കെ അബിജാനില്‍നിന്ന് ജന്മനാട്ടിലെ ക്ലബായ എറ്റോല്‍ ഫിലാെൻറയുടെ യൂത്ത് ടീമില്‍ ചേര്‍ന്നാണ് കോനെ ഫുട്‌ബാള്‍ കരിയര്‍ തുടങ്ങിയത്. 2005-06 സീസണില്‍ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം. പിന്നീട് ഫ്രാന്‍സിലെത്തി ലീഗ് രണ്ട് ക്ലബായ ഗ്വിങ്ഗാമ്പിനൊപ്പം ചേര്‍ന്നു.
2011ലാണ് ഒളിമ്പിക് ലിയോണിലെത്തുന്നത്. ഇതോടെ ലോകത്തിലെതന്നെ മികച്ച സ്ട്രൈക്കര്‍മാരായ സ്ലാറ്റാന്‍ ഇബ്രാഹിമോവിച്ച്, എഡിന്‍സണ്‍ കവാനി എന്നിവര്‍ക്കെതിരെ മൈതാനത്ത് ഇറങ്ങി. 2011-12ലെ ഫ്രഞ്ച് കപ്പും 2012ലെ ഫ്രഞ്ച് സൂപ്പര്‍ കപ്പും നേടിയ ടീമിെൻറ ഭാഗമായിരുന്നു. 2014-15, 2015-16 സീസണുകളില്‍ ക്ലബ്, ലീഗ് വൺ റണ്ണറപ്പായി. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവയുള്‍പ്പെടെ എല്ലാ ചാമ്പ്യന്‍ഷിപ്പിലുമായി ഒളിമ്പിക് ലിയോണിനായി 141 മത്സരങ്ങളിലാണ് ബക്കാരി കോനെ ബൂട്ട് കെട്ടിയത്.
ലിയോണില്‍നിന്ന് മലാഗയിലെത്തിയ താരം കുറഞ്ഞകാലം ലാലിഗയിലും കളിച്ചു. പിന്നീട് ലോണില്‍ ലീഗ് വൺ ക്ലബായ സ്ട്രാസ്ബര്‍ഗിനൊപ്പം ചേര്‍ന്നു. ഇവിടെ പി.എസ്.ജിയുടെ ശക്തരായ ഡിമരിയ, നെയ്മര്‍, കിലിയന്‍ എംബാപ്പെ മൂവര്‍ സംഘത്തിനെതിരെയും കളിച്ചു. കഴിഞ്ഞ രണ്ട് സീസണില്‍ തുര്‍ക്കിയിലും റഷ്യയിലുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.