പനാജി: അവസാന നാലിൽ ഇടം പിടിക്കാൻ പഠിച്ചപണി പതിനെട്ടും നോക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികുനക്ക് മറ്റൊരു തിരിച്ചടികൂടി. മധ്യനിരയിലും മുന്നേറ്റത്തിലും വിങ്ങുകളിലും കോച്ച് മാറിമാറി ഉപയോഗിച്ചിരുന്ന അർജൻറീനൻ താരം ഫകുൻഡോ പെരേരക്ക് ഗുരുതര പരിക്കേറ്റു. സീസണിലുടനീളം അധ്വാനിച്ചുപന്തുതട്ടിയിരുന്ന ഫകുേൻഡോക്ക് പരിക്കേൽക്കുന്നത് ആശങ്കയോടെയാണ് ആരാധകരും നോക്കുന്നത്.
ജാംഷഡ്പുർ എഫ്.സിക്കെതിരായ കഴിഞ്ഞ മത്സരത്തിെൻറ പരിശീലനത്തിലാണ് മൂക്കിന് പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനായ താരം വിശ്രമത്തിലാണ്. താരത്തിന് കൂടുതൽ മത്സരങ്ങൾ നഷ്ടമായേക്കാം. തിരിച്ചുവരവിന് കാത്തിരിക്കാമെന്ന് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. ഇനി ഒരുമാസം മാത്രമേ സീസൺ ബാക്കിയുള്ളൂ.
അതുകൊണ്ട് ലീഗ് ഘട്ടത്തിൽ ഫകുൻഡോ തിരികെ എത്തുമോ എന്നത് സംശയമാണ്. നേരത്തേ മസിൽ ഇഞ്ചുറി കാരണം താരത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ആ പരിക്കിൽനിന്ന് തിരിച്ചെത്തുേമ്പാഴാണ് വീണ്ടും തിരിച്ചടിയുണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.