കൊച്ചി: കളിക്കാരുടെ ഫിറ്റ്‌നസ്, പ്രകടനം എന്നിവ നിരീക്ഷിക്കാനും പരിക്കുകൾ നിയന്ത്രിച്ച് ക്ലബിെൻറ നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് അന്താരാഷ്ട്ര പ്ലയർ ട്രാക്കർ സംവിധാനം ഒരുക്കി കേരള ബ്ലാസ്റ്റേഴ്സ്. ലോകത്തെ വൻകിട ഫുട്ബാൾ ക്ലബുകളായ യുവൻറസ് എഫ്.സി, പാരീസ് സെൻറ് ജെർമെയ്ൻ, ലിവർപൂൾ എന്നിവർക്കായി പ്രവർത്തിക്കുന്ന സ്റ്റാറ്റ് സ്പോർട്സുമായി ദീർഘകാല കരാറിൽ ഏർപ്പെട്ടു.
ആധുനികവും ഉപഭോക്തൃ സൗഹൃദവുമായ സോൻറാ 3.0 സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അപ്പക്സ് പ്രൊ സീരീസ് ഡിവൈസുകളാണ് ഉപയോഗിക്കുക. പരിശീലനത്തിൽ ഉൾപ്പെടെ കളിക്കാരുടെ ഫിറ്റ്‌നസ്, പ്രകടനം, പരിക്കുകൾ എന്നിവ കൃത്യമായി നിരീക്ഷിക്കും.
അനുഭവ സമ്പത്തേറിയ ടെക്നിക്കൽ ഡയറക്ടറിെൻറയും ഹെഡ്കോച്ചിെൻറയും പിൻബലത്തിൽ ആധുനിക ഹൈടെക് സംവിധാനങ്ങൾ ഒരുക്കി ടീമിെൻറ പ്രകടനം അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.
ബ്രസീൽ, ഇംഗ്ലണ്ട്, ജർമനി തുടങ്ങിയ മുൻനിര ദേശീയ ടീമുകൾക്കായും സ്റ്റാറ്റ് സ്പോർട്സ് പ്രവർത്തിക്കുന്നു. ഇവരുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.