എല്ലാ സീസണിലേയും പോലെ കുന്നോളം പ്രതീക്ഷയുമായാണ് ഇത്തവണയും ബ്ലാസ്റ്റേഴ്സിെൻറ പടയൊരുക്കം. പുതുകോച്ച് സെർബിയക്കാരനായ ഇവാൻ വുകാമാനോവിചിെൻറ പരിശീലനത്തിൽ മുൻ സീസണിലെ വിദേശ താരങ്ങളെ അപ്പാടെ ഒഴിവാക്കി പുതിയവരെ എത്തിച്ചാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങിയത്. ഡിഫൻസിൽ ബോസ്നിയൻ-ക്രോട്ട് കൂട്ടുകെട്ടായ എനെസ് സിപോവിച്- മാർകോ ലെസ്കോവിച് ജോടിയായിരിക്കും അണിനിരക്കുക.
മധ്യനിരയിൽ ഉറുഗ്വായ്ക്കാരൻ അഡ്രിയൻ ലൂന, മുൻനിരയിൽ അർജൻറീനയിൽനിന്നുള്ള ജോർജ് പെരീറ ഡയസ്, സ്പെയിൻകാരനായ അൽവാരോ വാസ്ക്വെസ് എന്നിവരുമുണ്ടാവും. ഭൂട്ടാൻകാരനായ ചെഞ്ചോ ഗിൽറ്റ്ഷനും മുൻനിരയെ സഹായിക്കാനുണ്ടാവും.
ഇന്ത്യൻ താരങ്ങളിൽ മുൻ സീസണിലുണ്ടായിരുന്ന ഗോൾകീപ്പർ ആൽബിനോ ഗോമസ്, ഡിഫൻസിൽ ക്യാപ്റ്റൻ ജെസൽ കാർണെയ്റോ, നിഷു കുമാർ, മധ്യനിരയിൽ ജീക്സൺ സിങ്, സെയ്ത്യസെൻ സിങ് തുടങ്ങിയവർ ഇത്തവണയുമുണ്ട്.
മലയാളി താരങ്ങളായ കെ.പി. രാഹുൽ, സഹൽ അബ്ദുസ്സമദ്, കെ. പ്രശാന്ത്, അബ്ദുൽ ഹക്കു എന്നിവരും ടീമിൽ സ്ഥാനം നിലനിർത്തി. മിഡ്ഫീൽഡർ ഹർമൻജോത് ഖബ്രയാണ് ഇത്തവണ ടീമിലെത്തിയ പ്രമുഖ ഇന്ത്യൻ താരം. ഗോകുലം കേരളയിൽനിന്ന് വിൻസി ബാരെറ്റോയും എത്തിയിട്ടുണ്ട്.
നിലവിലെ റണ്ണേഴ്സപ്പായ എ.ടി.കെ മോഹൻ ബഗാൻ ഇന്നത്തെ കളിയിൽ ബ്ലാസ്റ്റേഴ്സിന് കടുത്ത എതിരാളികളാവും.
റോയ് കൃഷ്ണയുടെ നേതൃത്വത്തിലിറങ്ങുന്ന എ.ടി.കെയെ മലർത്തിയടിച്ച് തുടക്കം കേമമാക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് കോച്ച് വുകാമാനോവിച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.