കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി സെർബിയക്കാരൻ ഇവാൻ വുേകാമാനോവിച് എത്തുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനുപിന്നാലെ പുറത്തായ കിബു വികുനക്ക് പകരക്കാരനായാണ് 43കാരനെത്തുന്നത്. സൈപ്രസ് ക്ലബ് അപേലോൻ ലിമാസോളിന്റെ കോച്ചായിരുന്നു.
ബൽജിയത്തിലെ സ്റ്റാൻഡേർഡ് ലീഗ്, സ്ലൊവാക്യയിലെ സ്ലോവൻ ബ്രാറ്റിസ്ലാവ തുടങ്ങിയ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഐ.എസ്.എൽ ചരിത്രത്തിൽ ഏറ്റവുമധികം കോച്ചുമാരെ നിയമിച്ച ടീമാണ് ബ്ലാസ്റ്റേഴസ്. ഏഴു വര്‍ഷത്തിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തെത്തുന്ന 10-ാമത്തെ വ്യക്തിയാണ് വുേകാമാനോവിച്.
െസ്ലാവാൻ ബ്രാട്സ്ലാവയെ െസ്ലാവാക്യൻ കപ്പിൽ 2017ൽ ജേതാക്കളാക്കിയതാണ് വുേകാമാനോവിചിന്റെ ശ്രദ്ധേയനേട്ടം. കഴിഞ്ഞ സീസണിലും അവസാനസ്ഥാനക്കാരിലുൾപ്പെട്ട ബ്ലാസ്റ്റേഴ്സിന് 20 കളികളിൽ നിന്നും 17 പോയന്‍റാണ് സമ്പാദ്യമായുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.