കൊച്ചി: പുതുപ്രതീക്ഷയോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ടീമിനെ പ്രഖ്യാപിച്ചു. മുഖ്യകോച്ച് ഇവാന് വുകോമനോവിച്ചിെൻറ കീഴില്‍ പരിശീലിക്കുന്ന ടീം നവംബര്‍ 19ന് ഗോവ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ എ.ടി.കെ മോഹന്‍ ബഗാനുമായി ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ 16 താരങ്ങള്‍ ഇത്തവണയും ഇടം നേടി. ക്യാപ്റ്റനെ പിന്നീട് തീരുമാനിക്കും. കഴിഞ്ഞ ഏതാനും സീസണുകളിലായുള്ള മോശം പ്രകടനത്തിന്റെ ദുഷ്പേര് മാറ്റാമെന്ന പ്രതീക്ഷയിലാണ് കൊമ്പൻമാർ കളത്തിലിറങ്ങുന്നത്.
ടീം അംഗങ്ങൾ: ഗോള്‍കീപ്പര്‍മാര്‍: അല്‍ബിനോ ഗോമസ്, പ്രഭ്സുഖന്‍ സിങ് ഗില്‍, മുഹീത് ഷബീര്‍, സചിന് സുരേഷ്. ഡിഫൻഡർമാർ: സന്ദീപ് സിങ്, നിഷു കുമാര്‍, അബ്ദുൽ ഹക്കു, ഹോര്‍മിപം റുയ്വ, വി. ബിജോയ്, എനെസ് സിപോവിച്ച്, മാര്‍ക്കോ ലെസ്കോവിച്ച്, ദെനെചന്ദ്ര മെയ്റ്റി, സഞ്ജീവ് സ്റ്റാലിന്, ജെസ്സെല്‍ കര്‍നെയ്റോ. മിഡ്ഫീൽഡർമാർ: ജീക്സണ് സിങ്, ഹര്‍മന്‍ജോത് ഖബ്ര, ആയുഷ് അധികാരി, ഗിവ്സണ് സിങ്, ലാല്‍തതംഗ ഖൗള്‍ഹിങ്, കെ. പ്രശാന്ത്, വിന്‍സി ബരേറ്റോ, സഹല്‍ അബ്ദുൽസമദ്, സെയ്ത്യാസെന്‍ സിങ്, കെ.പി. രാഹുല്‍, അഡ്രിയാന്‍ ലൂന. സ്ട്രൈക്കർമാർ: ചെഞ്ചോ ഗില്‍റ്റ്ഷെന്‍, ജോര്‍ജ് പെരേര ഡയസ്, അല്‍വാരോ വാസ്ക്വസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.