ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജനറേഷൻ കപ്പ് 2022 ഫുട്ബാളിൽ ബുധനാഴ്ച കേരള ബ്ലാസ്റ്റേഴ്സിന്‍റെയും പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടനത്തിന്‍റെയും യൂത്ത് ടീമുകൾ ഏറ്റുമുട്ടും.
ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിന് നടക്കുന്ന മത്സരം കേരള ബ്ലാസ്റ്റേഴ്സ്, ഐ.എസ്.എൽ എന്നിവയുടെ യൂട്യൂബ് ചാനലിൽ തത്സമയം കാണാനാകും. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ഗ്രൂപ്പ് ബിയിലാണ് ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നത്. ക്രിസ്റ്റൽ പാലസ്, ടോട്ടനം, വെസ്റ്റ്ഹാം ടീമുകളാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ഗ്രൂപ്പ് ബിയിൽ. ബാംഗ്ലൂർ എഫ്.സി മത്സരിക്കുന്ന ഗ്രൂപ്പ് എയിൽ ലെസ്റ്റർ സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ്, സ്റ്റെല്ലർബോഷ് (ദക്ഷിണാഫ്രിക്ക) ടീമുകളും കളിക്കും.
ഐ.എസ്.എൽ ഡെവലപ്പ്മെന്‍റ് ലീഗിൽ ആദ്യ രണ്ടുസ്ഥാനങ്ങൾ നേടിയ ടീമുകളാണ് നെക്സ്റ്റ് ജനറേഷൻ കപ്പിന് യോഗ്യത നേടിയത്. ബാംഗ്ലൂർ എഫ്.സി ജേതാക്കളും കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനക്കാരുമാണ്. സച്ചിൻ സുരേഷ് ഉൾപ്പടെ മലയാളി താരങ്ങൾ നിറഞ്ഞതാണ് ബ്ലാസ്റ്റേഴ്സ് സ്ക്വാഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.