കൊച്ചി: തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ തോറ്റ കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് എതിരാളികള്‍. തുടര്‍ച്ചയായ എട്ടു മത്സരങ്ങളില്‍ പരാജയമറിയാതെ എവേ ഗ്രൗണ്ടിലേക്ക് പോയ ബ്ലാസ്റ്റേഴ്സിന് മുംബൈയോടും ഗോവയോടും തോറ്റത് ക്ഷീണമായി. മുംബൈ സിറ്റിയും ഹൈദരാബാദും ഉറപ്പിച്ച പ്ലേഓഫിലേക്ക് ഇനി നാലു സ്ഥാനങ്ങളാണ് അവശേഷിക്കുന്നത്.
ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ ആറ് ടീമുകള്‍ക്ക് ഇനിയും പ്ലേഓഫ് സാധ്യതകളുണ്ട്. ഇന്ന് ജയിച്ചാല്‍ 28 പോയന്റുമായി ബ്ലാസ്റ്റേഴ്സിന് ഗോവയെ മറികടന്ന് വീണ്ടും മൂന്നാം സ്ഥാനത്ത് എത്താം. ഗോവക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനാല്‍ പ്രതിരോധത്തില്‍ സന്ദീപ് സിങ് ഇറങ്ങില്ല. സസ്പെന്ഷന് കഴിഞ്ഞ് കെ.പി. രാഹുൽ ടീമില്‍ തിരിച്ചെത്തും.
പോയന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് സീസണില്‍ ഒരേയൊരു മത്സരം മാത്രമാണ് ജയിച്ചത്. 2021 ഫെബ്രുവരിയില്‍ ഈസ്റ്റ് ബംഗാള്‍ എഫ്.സിക്കെതിരെയായിരുന്നു അവരുടെ അവസാന എവേ വിജയം. ടോപ് സ്കോററും ക്യാപ്റ്റനുമായ വില്‍മര്‍ ഗിലിന്റെ അഭാവം ടീമിന് തിരിച്ചടിയാവും. മുംബൈ സിറ്റി എഫ്.സിക്കെതിരെ ചുവപ്പുകണ്ടാണ് കൊളംബിയന്‍ സ്ട്രൈക്കര്‍ പുറത്തായത്. പുതുതായി ടീമിലെത്തിയ ജോസ്ബ ബെയ്റ്റിയ കളത്തിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.