വാസ്കോ: കോവിഡ് പിടിച്ച് കൈവിട്ട ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താൻ ഒരുങ്ങുന്ന മലയാളത്തിന്റെ സ്വന്തം മഞ്ഞപ്പട ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ. പരാജയമറിയാത്ത 10 മത്സരങ്ങളെന്ന റെക്കോഡുമായി കുതിച്ച കേരള ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തിൽ ബംഗളൂരുവിനോട് ഏകപക്ഷീയമായ ഒരു ഗോൾ തോൽവി സമ്മതിച്ചിരുന്നു.
കോവിഡ് ബാധയെ തുടർന്ന് പരിശീലനം പോലുമില്ലാതെ നീണ്ട നാളുകൾക്കു ശേഷം ആദ്യമായിറങ്ങിയ കളിയിൽ താളം കണ്ടെത്താൻ വിഷമിച്ചതാണ് വിനയായത്. തോൽവി മറന്ന് വീണ്ടും വിജയത്തിലേക്ക് തിരികെയെത്താനാകും ഇവാൻ വുകോമാനോവിച്ചിന്റെ സംഘം ഇന്ന് ഇറങ്ങുക. പട്ടികയിൽ അവസാനത്തിലുള്ള നോർത്ത് ഈസ്റ്റാകട്ടെ കഴിഞ്ഞ കളിയിൽ ഹൈദരാബാദിനോട് എതിരില്ലാത്ത അഞ്ചു ഗോൾ തോൽവി വഴങ്ങിയതിന്റെ ക്ഷീണം മാറ്റാനുള്ള ശ്രമത്തിലും.
ഇന്നും പഴയ കോവിഡ് കാലം ബ്ലാസ്റ്റേഴ്സിനെ വിടാതെ പിന്തുടർന്നാൽ കന്നിക്കിരീടമെന്ന സ്വപ്നത്തിലേക്കുള്ള പ്രയാണം ദുഷ്കരമാകും. വിജയവും തോൽവിയുമല്ല, കാത്തിരിക്കുന്ന ആരാധകർക്കായാകും ഇനിയുള്ള കളികളെന്ന് പറയുന്നു, പരിശീലകൻ വുകോമാനോവിച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.