കൊച്ചി: പുതുച്ചേരിയെന്ന അവസാന കടമ്പയും കടന്ന് കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ. കലൂർ സ്റ്റേഡിയത്തിൽ നടന്ന സൗത്ത് സോൺ യോഗ്യത മത്സരത്തിലെ ഗ്രൂപ് ബിയിൽ 4-1നാണ് പുതുച്ചേരിയെ തകർത്തത്. ജയിച്ചാൽ ഫൈനൽ റൗണ്ടെന്ന സ്വപ്നവുമായി പന്തുതട്ടി തുടങ്ങിയ പുതുച്ചേരിയും ആക്രമണ മൂഡിലായിരുന്നു. തുടക്കം മുതൽ ഇരുഗോൾ മുഖത്തും പന്ത് പലവട്ടം കയറിയിറങ്ങി.
ആദ്യ 15 മിനിറ്റിൽ ഏതുവലയിലും ഏതുനിമിഷവും ഗോൾ വീഴുമെന്നായി പ്രതീതി. 21ാം മിനിറ്റിൽ മൈതാനത്തിെൻറ മധ്യത്തുനിന്ന് ടി.കെ. ജെസിൻ നീട്ടി നൽകിയ പന്തുമായി കുതിച്ച മുഹമ്മദ് സഫ്നാദിനെ ബോക്സിനകത്ത് പുതുച്ചേരി ഗോളി പ്രേംകുമാർ തടുത്തിട്ടേപ്പാൾ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. കിക്കെടുത്ത നിജോ ഗിൽബർട്ട് കേരളത്തിന് ആദ്യ ഗോൾ സമ്മാനിച്ചു.
മൂന്ന് മിനിറ്റ് പിന്നിടും മുേമ്പ പുതുച്ചേരിയെ ഞെട്ടിച്ച് വീണ്ടും ഗോൾ. ബോക്സിന് പുറത്ത് ജെസിൻ തുടക്കമിട്ട നീക്കത്തിൽ പി. അഖിലും നിജോയും കൈമാറി നിജോ ബോക്സിലേക്ക് നീട്ടിയ പന്തിൽ പോസ്റ്റിെൻറ മധ്യത്തിലേക്ക് അർജുൻ ജയരാജിെൻറ ഷൂട്ട്. 39ാം മിനിറ്റിൽ പുതുച്ചേരിയുടെ തൃശൂരുകാരൻ ആൻസൺ സി. ആേൻറാ മറുപടി നൽകി. മധ്യനിരയിൽനിന്ന് മരിയ വിവേക് എത്തിച്ച പന്ത് ആൻസൺ വലയിലെത്തിക്കുകയായിരുന്നു.
ടൂർണമെൻറിൽ സ്വന്തം പോസ്റ്റിൽ ആദ്യ ഗോൾ വീണ ആഘാതം മായ്ക്കുന്നതായി ഇടവേളക്ക് ശേഷം കേരളത്തിെൻറ കളി. പുതുച്ചേരിയുടെ ഗോൾ മുഖത്ത് തുടരെ നീക്കങ്ങൾ എത്തി. 55ാം മിനിറ്റിൽ ഫലവും കണ്ടു. മൈതാനത്തിെൻറ വലതുഭാഗത്തിലൂടെ അർജുൻ നടത്തിയ മുന്നേറ്റം മികച്ച േക്രാസ് ഷോട്ടായി പറന്നുവന്നത് പകരക്കാരനായി ഇറങ്ങിയ പി.എൻ. നൗഫൽ പാഴാക്കിയില്ല.
രണ്ട് മിനിറ്റ് കഴിയും മുമ്പ് ഇടതുപാർശത്തിലൂടെ മുന്നേറിയ നൗഫലിെൻറ ക്രോസ് ഏറ്റുവാങ്ങിയ ബുജൈറും പുതുച്ചേരി വലകുലുക്കി. പിന്നീട് ഇരട്ട മഞ്ഞക്കാർഡ് കണ്ട് 89ാം മിനിറ്റിൽ കേരളത്തിെൻറ അണ്ടർ 21 താരം ഷിജിൽ പുറത്തായെങ്കിലും പത്തുപേരുമായി അപായമില്ലാതെ കളി ഫൈനൽ വിസിൽ വരെ നീണ്ടു.
ഗ്രൂപിൽ ലക്ഷദ്വീപ് ആശ്വാസ ജയം നേടി. ആന്തമാൻ നികോബാറിനെ 5-1നാണ് തകർത്തത്. അബ്ദുൽ അമീൻ രണ്ടും അബ്ദുൽ ഹാഷിം, അബുൽ ഹസൻ, സഹിൽ എന്നിവരാണ് ലക്ഷദ്വീപിെൻറ ഗോൾ വേട്ടക്കാർ. കളിയുടെ അവസാന നിമിഷത്തിൽ വൈ. ഷിജു രാജാണ് ആന്തമാെൻറ ആശ്വാസ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.