കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി​യു​ടെ ഗോ​ൾ നേ​ടാ​നു​ള്ള ശ്ര​മം വി​ഫ​ല​മാ​ക്കു​ന്ന വ​യ​നാ​ട് യു​നൈ​റ്റ​ഡ് എ​ഫ്.​സി ഗോ​ൾ കീ​പ്പ​ർ ഇ​ക്ബാ​ൽ   (photo: മു​സ്ത​ഫ അ​ബൂ​ബ​ക്ക​ർ)

കേരള പ്രീമിയർ ലീഗ്: വയനാട് യുനൈറ്റഡ് എഫ്.സി സെമിയിൽ

മ​ല​പ്പു​റം: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ വ്യാ​ഴാ​ഴ്ച കോ​ട്ട​പ്പ​ടി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ള യു​നൈ​റ്റ​ഡ്​ എ​ഫ്.​സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി വ​യ​നാ​ട് യു​നൈ​റ്റ​ഡ് എ​ഫ്.​സി സെ​മി​യി​ലെ​ത്തി. ​11 പോ​യ​ന്‍റ് നേ​ടി ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യാ​ണ്​ വ​യ​നാ​ടി​ന്‍റെ സെ​മി​പ്ര​വേ​ശം.

മു​ന്നേ​റ്റ​നി​ര​യി​ലെ വി​ദേ​ശ​താ​രം നൂ​ഹ് സൈ​ദ് ഇ​സ്ഹാ​ഖാ​ണ്‌ യു​നൈ​റ്റ​ഡ് എ​ഫ്.​സി​യു​ടെ ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. ക​ളി​യി​ലെ താ​ര​മാ​യി തെ​ര​​ഞ്ഞെ​ടു​​ത്ത​തും നൂ​ഹി​നെ​യാ​ണ്. സൂ​പ്പ​ർ സി​ക്സി​ൽ അ​ഞ്ച്​ ക​ളി​ക​ളി​ൽ നാ​ല്​ വി​ജ​യ​വും ഒ​രു സ​മ​നി​ല​യും നേ​ടി​യാ​ണ്​ വ​യ​നാ​ട​ൻ ടീം ​ഗ്രൂ​പ്പ്‌ ചാ​മ്പ്യ​ന്മാ​രാ​യ​ത്. 10 പോ​യ​ന്‍റ്​ നേ​ടി​യ കേ​ര​ള പൊ​ലീ​സും ഏ​ഴ്​ പോ​യ​ന്‍റ്​ നേ​ടി​യ കേ​ര​ള യു​നൈ​റ്റ​ഡ്​ എ​ഫ്.​സി​യും സെ​മി​ഫൈ​ന​ലി​ന്​ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട്​ ന​ട​ക്കു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്-​ഗോ​കു​ലം കേ​ര​ള മ​ത്സ​ര​ത്തി​നു ശേ​ഷ​മേ സെ​മി​യി​ലെ​ത്തു​ന്ന നാ​ലാ​മ​ത്തെ ടീ​മി​ന്‍റെ ചി​ത്രം തെ​ളി​യൂ. അ​തേ​സ​മ​യം ജ​മ്മു​ക​ശ്​​മീ​രി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യ പൊ​ലീ​സ്​ ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ക്കു​ന്ന​തി​നാ​ൽ കേ​ര​ള പൊ​ലീ​സ്​ ടീം ​കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ​നി​ന്ന്​ പി​ന്മാ​റു​മെ​ന്ന സൂ​ച​ന​യു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ സൂ​പ്പ​ർ സി​ക്സി​ൽ അ​ഞ്ചാ​മ​തെ​ത്തു​ന്ന ടീം ​സെ​മി​യി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടും. 

Tags:    
News Summary - Kerala Premier League: Wayanad United FC in semi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.