സ്കോ​ർ ലൈ​ൻ കേ​ര​ള വ​നി​ത ലീ​ഗ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ഡോ​ൺ ബോ​സ്കോ എ​ഫ്.​എ​യും ക​ട​ത്ത​നാ​ട് രാ​ജ എ​ഫ്.​എ​യും ഏ​റ്റു​മു​ട്ടു​ന്നു                 ചിത്രം  -ജോ​ൺ​സ​ൺ വി. ​ചി​റ​യ​ത്ത്​

കേരള വനിത​ ലീഗ്​: ഡോൺബോസ്​കോക്ക്​ ജയം

തൃ​ശൂ​ർ: സ്​​കോ​ർ​ലൈ​ൻ കേ​ര​ള വ​നി​ത​ ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ ഡോ​ൺ ബോ​സ്​​കോ ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി ക​ട​ത്ത​നാ​ട്ട്​ രാ​ജ ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി​യെ തോ​ൽ​പി​ച്ചു. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഫ്ല​ഡ്​​ലി​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 6-1നാ​ണ്​ ത​ക​ർ​പ്പ​ൻ ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ നാ​ലു​ ഗോ​ളും ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്ന്​ ഗോ​ളും പി​റ​ന്നു.

ക​ളി​യി​ൽ ആ​ദ്യാ​വ​സാ​നം ഡോ​ൺ​ബോ​സ്​​കോ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. ഡോ​ൺ​ബോ​സ്കോ​യു​ടെ മേ​ഘ്ന മൂ​ന്ന്​ ഗോ​ള​ടി​ച്ച്​ ക​ളി​യു​ടെ താ​ര​മാ​യി. ക​ട​ത്ത​നാ​ട്ട്​ രാ​ജ​ക്ക്​ വേ​ണ്ടി അ​ശ്വ​തി ഏ​ക ഗോ​ൾ നേ​ടി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​ന്​ ഗോ​കു​ലം കേ​ര​ള ട്രാ​വ​ൻ​കൂ​ർ റോ​യ​ൽ​സ്​ എ​ഫ്.​സി​യു​മാ​യി ഏ​റ്റു​മു​ട്ടും.

Tags:    
News Summary - Kerala Women's League: DonBosco wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.