കൊച്ചി: സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യത റൗണ്ടിെൻറ ബി ഗ്രൂപ് മത്സരങ്ങള്‍ക്ക് ബുധനാഴ്ച കൊച്ചിയിൽ തുടക്കം. കലൂർ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളം ലക്ഷദ്വീപിനെ നേരിടും. രാവിലെ 9.30നാണ് കിക്കോഫ്. വൈകീട്ട് മൂന്നിന് പുതുച്ചേരി -അന്തമാന്‍ നികോബര്‍ മത്സരം നടക്കും. കോവിഡ് ബയോ കുമിളയിൽ ഉൾപ്പെട്ട് കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമില്ല.
പരിചയസമ്പന്നരും യുവതാരങ്ങളും ഉള്‍പ്പെടുന്നതാണ് കേരള ടീം. മധ്യനിര താരം ജിജോ ജോസഫാണ് നായകന്. ജിജോക്ക് പുറമെ ആറ് താരങ്ങള്‍ മുമ്പ് സന്തോഷ് ട്രോഫി കളിച്ചവരാണ്. രണ്ടാം തവണയും ബിനോ ജോര്‍ജാണ് ടീമിെൻറ പരിശീലകൻ.
മൂന്നിന് അന്തമാന്‍, അഞ്ചിന് പുതുച്ചേരി എന്നിങ്ങനെയാണ് കേരളത്തിെൻറ മറ്റ് മത്സരങ്ങള്‍. ഗ്രൂപ് വിജയികള്‍ ജനുവരിയില്‍ കോഴിക്കോടും മഞ്ചേരിയിലുമായി നടക്കുന്ന ഫൈനല്‍ റൗണ്ടിന് യോഗ്യത നേടും. 2017ലാണ് കേരളം ഏറ്റവുമൊടുവില്‍ സന്തോഷ് ട്രോഫി കിരീടം നേടിയത്. 2018ല്‍ കേരളം യോഗ്യതറൗണ്ട് കടന്നെങ്കിലും കോവിഡ് ലോക്ഡൗണ്‍ കാരണം ഫൈനല്‍ റൗണ്ട് നടന്നിരുന്നില്ല. ഉറങ്ങിക്കിടന്ന കലൂർ സ്റ്റേഡിയത്തിന് ലഭിച്ച അപ്രതീക്ഷിത ഉണർവാണ് സന്തോഷ് ട്രോഫി സൗത്ത് സോൺ ക്വാളിഫൈയിങ് മത്സരങ്ങൾ.
കേരള ടീം: വി. മിഥുൻ, എസ്. ഹജ്മൽ (ഗോൾ കീപ്പർമാർ), ജി. സഞ്ജു, മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്സ്, എ.പി. മുഹമ്മദ് സഹീഫ്, പി.ടി. മുഹമ്മദ് ബാസിത് (ഡിഫൻഡർമാർ), കെ. മുഹമ്മദ് റാഷിദ്, ക്യാപ്റ്റൻ ജിജോ ജോസഫ്, അർജുൻ ജയരാജ്, പി. അഖിൽ, കെ. സൽമാൻ, എം. ആദർശ്, വി. ബുജൈർ, പി.എൻ. നൗഫൽ, നിജോ ഗിൽബർട്ട്, എൻ.എസ്. ഷിഗിൽ (മിഡ് ഫീൽഡർമാർ), ടി.കെ. ജെസിൻ, എസ്. രാജേഷ്, മുഹമ്മദ് സഫ്നാദ്, മുഹമ്മദ് അജ്സൽ (ഫോർവേഡർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.