ബ്ലാസ്​റ്റേഴ്​സിലേക്ക്​ 'അവൻ' വരുന്നു; 'രാജാവി'നെ അറിയാൻ തലപുകച്ച്​ ആരാധകർ​

കോഴിക്കോട്​: ഇന്ത്യൻ സൂപ്പർ ലീഗിൽ കന്നി കിരീടം ലക്ഷ്യമിട്ട്​ ടീമിനെ അടിമുടി ഉടച്ച്​ വാർക്കാനുള്ള ശ്രമത്തിലാണ്​ കേരള ബ്ലാസ്​റ്റേഴ്​സ്​. 'അവൻ വരുന്നു' എന്ന അടിക്കുറിപ്പോടെ ബ്ലാസ്​റ്റേഴ്​സ്​ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ്​ ഇപ്പോൾ ആരാധകരിൽ ആകാംക്ഷ പടർത്തുന്നത്​.

ബ്ലാസ്​റ്റേഴ്​സിൻെറ ലോഗോ പശ്ചാത്തലമായുള്ള സ്​ഥലത്ത്​ 'കിങ്' കാർഡ്​ കൈയിലേന്തി​ മുഖംതിരിഞ്ഞ്​ നിൽക്കുന്ന വ്യക്​തിയുടെ ചിത്രത്തിൻെറ അകമ്പടിയിലാണ്​ ബ്ലാസ്​റ്റേഴ്​സിൻെറ ഏറ്റവും പുതിയ പോസ്​റ്റ്​.​

സൂപ്പർ താരങ്ങളായ ബർത്തലോമിയോ ഓഗ്​ബച്ചെയും സന്ദേശ്​ ജിങ്കാനും ടീം വിട്ടതിൻെറ വിടവ്​ നികാത്താനാകും പുത്തൻ താരത്തിൻെറ വരവെന്നാണ്​ അനുമാനം​.

കഴിഞ്ഞ സീസണിൽ മികവ്​ പുലർത്തിയ സഹൽ അബ്​ദുൽ സമദ്​, ജെസൽ കർണെയ്​റോ, സെയ്​ത്യാൻ സിങ്​ എന്നിവരെ നിലനിർത്തിയ കോച്ച്​ കിബു വികുനെ ടീമിനെ അടിമുടി ഉടച്ചു വാർക്കുകയാണ്​. ഇതിൻെറ ഭാഗമായി നിഷുകുമാർ ഫെർകുണ്ടോ പെരേര എന്നീ താരങ്ങളെ ടീം സ്വന്തമാക്കിയിരുന്നു.

കോച്ച്​ വികുനെ തന്നെയാണ്​ ചിത്രത്തിലെന്നും അല്ല പകരം ഇന്ത്യൻ ഫുട്​ബാളിലെ സൂപ്പർ താരമാണ്​ വരുന്നതെന്നും ആരാധകർ കമൻറിടുന്നു. ഇന്ത്യൻ നായകൻ സുനിൽ ഛേത്രി വരുന്നുവെന്ന്​ കമൻറിടുന്ന വിരുതൻമാരുണ്ട്​.

ഇരിപ്പ്​ കണ്ടിട്ട്​ ഗാരി ഹൂപ്പറാണ്​ അതെന്ന്​ ഊഹിക്കുന്നവരാണ്​ കൂടുതൽ. എന്തായാലും ബ്ലാസ്​റ്റേഴ്​സിൻെറ സുപ്രധാന തീരുമാനങ്ങൾ വരുന്ന ബുധനാഴ്​ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ്​ പ്രതീക്ഷ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.