ജിദ്ദ: ജിദ്ദയിൽ നടന്ന കിങ് കപ്പ് ഫൈനൽ മത്സരത്തിൽ അൽഹിലാൽ ക്ലബിന് കിരീടം. കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന മത്സരത്തിൽ അൽവഹ്ദ ടീമിനെ പരാജയപ്പെടുത്തിയാണ് അൽഹിലാൽ ക്ലബ് കിങ് കപ്പ് നേടിയത്.
അൽഹിലാൽ അതിന്‍റെ ചരിത്രത്തിൽ പത്താം തവണയാണ് കിങ് കപ്പ് നേടുന്നത്. മത്സരം അവസാനം 1-1 സമനിലയിൽ അവസാനിച്ചുവെങ്കിലും പിന്നീട് പൈനാൽട്ടി ഷൂട്ടൗട്ടിലാണ് അൽഹിലാൽ 7-6 ന് വിജയിച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ സാന്നിധ്യത്തിണ് മത്സരം നടന്നത്. അൽഹിലാൽ ടീമിനുള്ള കപ്പ് കിരീടാവകാശി സമ്മാനിച്ചു.
മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്, കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി, കായിക ഡെപ്യൂട്ടി മന്ത്രി ബദ്ർ അൽഖാദി, സൗദി ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് യാസർ അൽ മിഷാൽ, നിരവധി അമീറുമാർ, ചില വിദേശ രാജ്യങ്ങളിലെ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ മത്സരം കാണാനെത്തിയവരിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.