കൽപറ്റ: കെ.പി.എൽ ഫുട്ബാൾ സെമി ഫൈനലിൽ കേരള പൊലീസ് ടീമിനെ ഒഴിവാക്കിയതിനെതുടർന്നുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ മത്സരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും കേരള പൊലീസ് മുൻ താരവുമായ യു. ഷറഫലി ചടങ്ങിനെത്തിയല്ല.
വയനാട് ജില്ല പൊലീസ് മേധാവി ആർ. ആനന്ദാണ് ഉദ്ഘാടനം നിർവഹിച്ചത്. കെ.പി.എൽ സൂപ്പർ സിക്സ് റൗണ്ടിൽ പോയന്റ് നിലയിൽ രണ്ടാം സ്ഥാനവുമായി പൊലീസ് ടീം സെമിയിലേക്ക് യോഗ്യത നേടിയിരുന്നു.
എന്നാൽ, അഖിലേന്ത്യ പൊലീസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പും കെ.പി.എൽ സെമിയും ഒരേ സമയം വന്നതോടെയാണ് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമായത്. പൊലീസ് ടീമിനു പകരം സൂപ്പർ സിക്സിൽ അഞ്ചാം സ്ഥാനക്കാരായ കോവളം എഫ്.സിയെ ഉൾപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.