കണ്ണൂർ: കേരള പ്രീമിയർ ലീഗ് ഫുട്ബാൾ ഫൈനലിൽ കളിയിലെ താരമായി കേരള യുനൈറ്റഡ് എഫ്.സിയുടെ എട്ടാം നമ്പർ താരം മുഹീബിനെ തെരഞ്ഞെടുത്തു. കണ്ണൂർ ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സി. സഹദ് മുഹിബിന് ട്രോഫി സമ്മാനിച്ചു.
ടൂർണമെന്റിലെ താരമായി മുഹമ്മദ് മഹതിയെ തെരഞ്ഞെടുത്തു. കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ മുഹമ്മദ് മഹതിക്ക് ട്രോഫി സമ്മാനിച്ചു. ടൂർണമെന്റിലെ ടോപ് സ്കോററായ മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയുടെ സലാഹുദ്ദീൻ അദ്നാന് കെ.എഫ്.എ വൈസ് പ്രസിഡന്റ് ശിവകുമാർ സലാഹുദ്ദീൻ ട്രോഫി സമ്മാനിച്ചു. ബെസ്റ്റ് ഡിഫൻഡറായി കേരള പൊലീസിലെ ജി. സഞ്ജുവിനെ തിരഞ്ഞെടുത്തു.
കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി. പവിത്രൻ സഞ്ജുവിന് ട്രോഫി സമ്മാനിച്ചു.
ബെസ്റ്റ് ഗോൾകീപ്പറായി കേരള പൊലീസിന്റെ മുഹമ്മദ് അസ്ഹാറിനെ തെരഞ്ഞെടുത്തു. മുഹമ്മദ് അസ്ഹാറിന് കെ.എഫ്.എ വൈസ് പ്രസിഡന്റ് ഹരിദാസ് ട്രോഫി സമ്മാനിച്ചു. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, മുൻ മേയർ ടി.ഒ. മോഹനൻ, ടോം ജോസ് എന്നിവരും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
1973ല് സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങളെ ആദരിച്ചു. ജി. രവീന്ദ്രൻ നായർ, എൻ.കെ. ഇട്ടി മാത്യു, സി.സി. ജേക്കബ്, വിക്ടർ മഞ്ഞില, കെ.പി. സേതുമാധവൻ, പി.പി. പ്രസന്നൻ, എം. മിത്രൻ, പി. പൗലോസ്, പി. അബ്ദുൽഹമീദ്, ബ്ലാസി ജോർജ്, എ. നജീമുദ്ദീൻ എന്നിവരെയാണ് ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.