കുവൈത്ത് സിറ്റി: കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ച ഫുട്ബാൾ താരമായി കുവൈത്തിെൻറ നായകൻ ബദർ അൽ മുതവ്വ. വെള്ളിയാഴ്ച രാത്രി അറബ് കപ്പ് യോഗ്യത മത്സരത്തിൽ ബഹ്റൈനെതിരെ പന്തുതട്ടിയപ്പോൾ അത് മുതവ്വയുടെ 185ാം അന്താരാഷ്ട്ര മത്സരമായി. ഇൗജിപ്ഷ്യൻ താരം അഹ്മദ് ഹസെൻറ റെക്കോഡ് (184) ആണ് അദ്ദേഹം മറികടന്നത്. 2003ൽ കുവൈത്തിെൻറ നീലക്കുപ്പായത്തിൽ അരങ്ങേറിയ ബദർ അൽ മുതവ്വ 2006, 2010 വർഷങ്ങളിൽ മികച്ച ഏഷ്യൻ താരമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിനായി 56 ഗോളുകളും നേടിയിട്ടുള്ള മുതവ്വ ആക്രമണനിരയിൽ കുവൈത്തിെൻറ കുന്തമുനയാണ്.
ഫിഫ വിലക്ക് കാരണം രണ്ട് വർഷത്തിലേറെ കുവൈത്ത് അന്താരാഷ്ട്ര മത്സരങ്ങളുടെ പടിക്ക് പുറത്തായിരുന്നില്ലെങ്കിൽ ബദർ അൽ മുതവ്വ നേരത്തെ തന്നെ കൂടുതൽ മത്സരം കളിച്ച റെക്കോഡ് മറികടന്നേനെ. കുവൈത്തിലെ ഖാദിസിയ ക്ലബിനു വേണ്ടിയാണ് കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.