പാരീസ്: ഞായറാഴ്ച യുവേഫ നാഷൻസ് ലീഗിൽ സ്വീഡനെതിരെ വിജയഗോൾ നേടിയ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന ക്രൊയേഷ്യക്കെതിരായ മത്സരത്തിൽനിന്ന് 21കാരനെ ഒഴിവാക്കി.
തിങ്കളാഴ്ച വൈകീട്ടാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് മുന്നെ നടന്ന പരിശീലനത്തിന് താരം കളത്തിലിറങ്ങിയിരുന്നു. ഇതോടെ ഫ്രഞ്ച് ടീമായ പി.എസ്.ജിയുടെ ഏഴാമത്തെ താരത്തിനാണ് കോവിഡ് സ്ഥിരീകരിക്കുന്നനത്. കഴിഞ്ഞ ആഴ്ചയാണ് ബ്രസീലിയൻ സൂപ്പർതാരം നെയ്മറിനും അർജൻറീനയുടെ ഡിമരിയക്കും രോഗം സ്ഥിരീകരിച്ചത്.
ഫലം വന്നതോടെ എംബാപ്പെയെ പരിശീലനത്തിൽനിന്ന് മാറ്റിനിർത്തുകയും വീട്ടിലേക്ക് മടക്കുകയും ചെയ്തതായി ഫ്രഞ്ച് ടീം മാനേജ്മെൻറ് പറഞ്ഞു. സ്വീഡനെതിരായ മത്സരത്തിന് മുമ്പ് ബുധനാഴ്ച കോവിഡ് പരിശോധന നടന്നിരുന്നു. അന്ന് എല്ലാവർക്കും നെഗറ്റീവായിരുന്നു.
കോവിഡ് പോസിറ്റീവായാൽ എട്ട് ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നാണ് യുവേഫ മാനദണ്ഡം. ഫ്രാൻസ് ടീമിൽനിന്ന് കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ താരാമാണ് എംബാപ്പെ. നേരത്തെ പോൾ പോഗ്ബക്കടക്കം പോസിറ്റീവായിരുന്നു.
എംബാപ്പെക്കും കോവിഡ് സ്ഥിരീകരിച്ചതോട ഫ്രാൻസിനെ കൂടാതെ പി.എസ്.ജിക്കും കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഫ്രഞ്ച് ലീഗ് വണ്ണിൽ ലെൻസിനെതിരായ മത്സരവും എംബാപ്പെക്ക് നഷ്ടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.