യൂറോപ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് തോൽവി വാങ്ങി മടങ്ങിയവർ ലാ ലിഗയിലും തോറ്റു. സ്പാനിഷ് ലീഗിൽ ഏറെ പിറകിലുള്ള അൽമെരിക്കു മുന്നിലാണ് ഏകപക്ഷീയമായ ഒരു ഗോളിന് കറ്റാലൻമാർ തോൽവി സമ്മതിച്ചത്. രണ്ടാമതുള്ള റയൽ മഡ്രിഡിനുമേൽ ലീഡ് രണ്ടക്കം കടത്താമെന്ന മോഹവുമായി ഇറങ്ങിയവർക്കുമേലാണ് ആദ്യ പകുതിയിൽ ബിലാൽ ടൂറേ നേടിയ ഏകഗോളിന് അൽമെരിയ ജയം പിടിച്ചത്.
ബാഴ്സക്ക് നിലവിൽ ഒന്നാം സ്ഥാനത്ത് ഭീഷണികളൊന്നുമില്ലെങ്കിലും അൽമെരിയക്ക് തരംതാഴ്ത്തൽ ആധികൾ ഇതോടെ തത്കാലം മാറ്റിവെക്കാനായി.
തുടർച്ചയായ 18 കളികളിൽ ജയിച്ചവരെന്ന വലിയ ഖ്യാതിയുമായിട്ടായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ ബാഴ്സ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നത്. അന്നു തോറ്റ് പുറത്തായവർ തൊട്ടുപിറകെ അൽമെരിയയോടും നാണംകെട്ടു മടങ്ങുന്നത് സാവിയുടെ ഗെയിം പ്ലാനിനേറ്റ തിരിച്ചടിയാണ്.
സീസണിലെ ഏറ്റവും മോശം പ്രകടനമാണ് ടീമിന് പരാജയം സമ്മതിച്ചതെന്ന് പരിശീലകൻ സാവി മത്സരശേഷം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.