മാഡ്രിഡ്: സെവിയ്യയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി അത്ലറ്റികോ മാഡ്രിഡ് ലാലീഗ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ബാഴ്സണലോണയെ പിന്തള്ളിയാണ് അത്ലറ്റികോ മൂന്നാമതെത്തിയത്. ഇരുടീമിനും 38 പോയിന്റാണെങ്കിലും ഗോൾ ശരാശരിയുടെ വ്യത്യാസത്തിൽ ബാഴ്സ പിന്നോട്ട് പോകുകയായിരുന്നു.
അത്ലറ്റികോയുടെ സ്വന്തം തട്ടകമായ സിവിറ്റാസ് മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിൽ നടന്ന മത്സരം ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ അത്ലറ്റികോ മാഡ്രിഡ് ലീഡെടുത്തു. മാർക്കോസ് ലോറന്റെയാണ് ഗോൾ കണ്ടെത്തിയത്. 70ാം മിനിറ്റിൽ സെവിയ്യയുടെ ലൂകാസ് ഒകാമ്പസിനെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് രണ്ടാം മഞ്ഞ കാർഡ് കണ്ട അത്ലറ്റികോയുടെ ടർകിഷ് ഡിഫൻഡർ ചാളർ ഷിഗിഞ്ജുവിനെ ചുവപ്പുയർത്തി റഫറി പുറത്താക്കി.
എന്നാൽ അത്ലറ്റികോ മാഡ്രിഡിലെ ഒരാളുടെ കുറവ് മുതലെടുക്കാൻ സെവിയ്യക്കായില്ല. 16 പോയിന്റുള്ള സെവിയ്യ 15ാം സ്ഥാനത്താണ്. ലാലീഗയിൽ 45 പോയിന്റുമായി റയൽ മാഡ്രിഡ്, ജിറോണ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.