മഡ്രിഡ്: ലാ ലിഗയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾനേട്ടക്കാരനെന്ന ചരിത്രം കുറച്ചതിനു പിന്നാലെ സ്പെയിൻ ദേശീയ ടീമിൽനിന്ന് പുറത്തായി ബാഴ്സലോണയുടെ കൗമാരക്കാരൻ വിങ്ങർ ലാമിൻ യമാൽ. യൂറോ യോഗ്യത മത്സരങ്ങളിൽ കളിക്കുന്ന സ്പാനിഷ് സംഘത്തിൽ അംഗമായിരുന്നു യമാൽ.
ലാ ലിഗയിൽ കഴിഞ്ഞ ദിവസം നടന്ന ബാഴ്സ-ഗ്രനഡ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ജാവോ ഫെലിക്സിൽനിന്ന് ലഭിച്ച പന്ത് ഒഴിഞ്ഞ വലയിലേക്ക് തട്ടിയിട്ട് യമാൽ ചരിത്രനേട്ടം കുറിച്ചിരുന്നു. 16 വയസ്സും 87 ദിവസവുമായിരുന്നു അപ്പോൾ പ്രായം. സ്പെയിനിനുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഗോൾ സ്കോററുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.